ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് തുടക്കമായി. മമ്മൂട്ടിയെ നായകനാക്കിയാണ് ഗൗതം മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
മമ്മൂട്ടിയും ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നയൻതാരയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്നലെ, ജൂലൈ 11ന് ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചിയിലാണ് പൂജ ചടങ്ങുകൾ നടന്നത്.
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ, ഗോകുൽ സുരേഷ്, ലെന, രമേഷ് പിഷാരടി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സിനിമയുടെ ചിത്രീകരണവും തുടങ്ങി.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വിജി വെങ്കടേഷും ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നുണ്ട്.
അതേസമയം ചിത്രത്തിന് പേരിട്ടിട്ടില്ല.
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്.