മമ്മൂട്ടിയുടെ 72ാം പിറന്നാൾ ആണിന്ന്. ഈ ദിവസം താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ബസൂക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സരിഗമയുടെയും ഫിലിം സ്റ്റുഡിയോയുടെയും യൂഡ്ലീ ഫിലിംസിന്റെയും ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ബസൂക്ക നിർമിക്കുന്നത്.
ക്രൈം ഡ്രാമ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആണ് സംവിധായകൻ.
ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നു.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
മിഥുൻ മുകുന്ദൻ ചിത്രത്തിലെ സംഗീതങ്ങൾ ചിട്ടപ്പെടുത്തും.
നിഷാദ് യുസഫാണ് എഡിറ്റർ.
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട സിൽവയാണ്.