Mars Transit in cancer: ഈ രാശിമാറ്റത്തിൽ ചില രാശികൾക്ക് തൊഴിൽപരവും സാമ്പത്തികവുമായ നേട്ടങ്ങളുണ്ടാകും.
Mangal Gochar 2023: ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായാണ് ചൊവ്വയെ കണക്കാക്കപ്പെടുന്നത്. ആരുടെ ജാതകത്തിൽ ചൊവ്വ ബലമായി നിൽക്കുന്നുവോ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും. മെയ് മാസം ചൊവ്വ മിഥുനത്തിൽ നിന്ന് മാറി കർക്കടക രാശിയിൽ പ്രവേശിക്കും. ചൊവ്വ 82 ദിവസം ഒരേ രാശിയിൽ നിൽക്കും. പിന്നീട് ചിങ്ങത്തിൽ പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സംക്രമത്തിൽ നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം...
ഇടവം: ഇടവം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം അനുഗ്രഹമാണ്. ഇവർക്ക് ഈ സമയം പല നേട്ടങ്ങളും ലഭിക്കും. ശത്രുക്കളെ ജയിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും. യാത്രകൾ അനുയോജ്യമാണ്. ഈ സമയത്ത് തർക്കങ്ങൾ ഒഴിവാക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.
കന്നി: ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് വികസിക്കും. നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും.
ധനു: ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.
മീനം: സാമ്പത്തിക പുരോഗതി കൈവരിക്കും. വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിടാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)