പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുമ്പോള്‍ അതിന്‍റെ മധുരമേറിയ രുചിയാണ് നമുക്ക് ഏറെ ഇഷ്ടമാവുന്നത്. എന്നാല്‍, മാമ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മാമ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും

ചില ഭക്ഷണ സാധനങ്ങൾക്കൊപ്പം മാമ്പഴം ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങള്‍ മാമ്പഴം കഴിക്കുന്ന സമയത്തോ ശേഷമോ കഴിയ്ക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മാമ്പഴം കഴിച്ചതിന് ശേഷം ശീതളപാനീയങ്ങൾ ഒഴിവാക്കുക: മാമ്പഴം കഴിച്ചതിന് ശേഷം ശീതളപാനീയങ്ങൾ (Cold Drinks) ഒഴിവാക്കുക. മാമ്പഴം കഴിച്ചതിന് ശേഷം ശീതളപാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ താറുമാറാക്കും.
മാമ്പഴവും പച്ചമുളകും: പച്ചമുളക് പലർക്കും പ്രിയപ്പെട്ടതാണ്. പച്ചമുളക് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, പച്ചമുളക് മാങ്ങ കഴിച്ചതിന് ശേഷമോ അതിനു മുന്‍പോ കഴിയ്ക്കുന്നത് ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ വയറ്റില്‍ എരിച്ചില്‍ ഉണ്ടാകാന്‍ ഇടയാക്കും.
മാമ്പഴവും വെള്ളവും: മാമ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കുന്നതും ഒഴിവാക്കണം, കാരണം മാമ്പഴം കഴിച്ചതിന് പിന്നാലെ വെള്ളം കുടിച്ചാല്‍ അത് ദഹനക്കേട് ഉണ്ടാകാൻ ഇടയാക്കും.
മാമ്പഴവും പാവയ്ക്കയും: മാമ്പഴം കഴിച്ചതിന് ശേഷം ഒരിക്കലുംപാവയ്ക്ക കഴിക്കരുത്. നിങ്ങൾക്ക് ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം.
മാമ്പഴവും എരിവുള്ള ഭക്ഷണവും: മാമ്പഴം കഴിച്ചതിന് ശേഷം എരിവുള്ള ഭക്ഷണം ഒരിക്കലും കഴിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ദഹനക്കേട് ഉണ്ടാക്കും.