Mars Transit 2024: വേദ ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങളും സൃഷ്ടിക്കുന്നു.
ജ്യോതിഷത്തിൽ, ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. ചൊവ്വ നിലവിൽ ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 2024 ഫെബ്രുവരി 5 തിങ്കളാഴ്ച രാത്രി 9:07 ന് ചൊവ്വ രാശി മാറാൻ പോകുകയാണ്.
ഫെബ്രുവരി 5 ന് ചൊവ്വ ധനു രാശിയില്‍ നിന്ന് മകരം രാശിയില്‍ സംക്രമിക്കും. ജ്യോതിഷം അനുസരിച്ച്, ചൊവ്വയുടെ മകരം രാശിയിലെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. എന്നാല്‍, ഈ സംക്രമണത്തിന്‍റെ നേരിട്ടുള്ള പ്രഭാവം ചില രാശിക്കാരില്‍ പ്രകടമാവും. ഈ രാശിക്കാര്‍ക്ക് ചൊവ്വ സംക്രമണം ഏറെ സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കും, അതായത് ഇവര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും...!!
മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം മേടം രാശിക്കാരുടെ ഭാഗ്യ നക്ഷത്രം ഇന്ന് രാത്രി മുതൽ തിളങ്ങാൻ പോകുകയാണ്...!! മേടം രാശിക്കാര്‍ക്ക് ചൊവ്വ സംക്രമണം സന്തോഷവാർത്തകള്‍ നല്‍കും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, ബിസിനസിൽ വന്‍ ലാഭം, അവിവാഹിതർക്ക് അനുകൂല സമയം. അവിവാഹിതർക്ക് ഈ സമയത്ത് യോജിച്ച ബന്ധം വന്നുചേരാം.
കർക്കിടകം രാശി (Cancer Zodiac Sign) ചൊവ്വയുടെ രാശിമാറ്റം കർക്കിടകം രാശിക്കാര്‍ക്ക് വളരെ സന്തോഷകരമായ സമയം നല്‍കും. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സമ്മാനങ്ങള്‍ ലഭിച്ചേക്കാം. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്മായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ വളരെയേറെ ഗുണം ചെയ്യും.
തുലാം രാശി (Libra Zodiac Sign) ജ്യോതിഷ പ്രകാരം, തുലാം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ഏറെ ശുഭകരമായിരിക്കും. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം അധികാരികളുടെ പിന്തുണയും ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ഒരു ധാര്‍മ്മിക യാത്രയ്ക്ക് സാധ്യതയുണ്ട്.
മകരം രാശി (Capricorn Zodiac Sign) മകരം രാശിക്കാർക്ക് ചൊവ്വ സംക്രമണം ശുഭകരമായിരിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ഈ കാലയളവിൽ, ധാര്‍മ്മിക യാത്ര നടത്താനുള്ള അവസരം ലഭിക്കും, ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)