Medicinal Leaves: തണുപ്പ് കാലമെത്തി, പ്രതിരോധ ശേഷി വർധിപ്പിക്കാം; ഈ ഔഷധ ഇലകളെ കൂടെ കൂട്ടിക്കോളൂ....

നമുക്ക് ചുറ്റുമുള്ള കുറച്ച് ഇലകൾ മാത്രം മതി രോഗങ്ങളെ 'ഗെറ്റ് ഔട്ട്' അടിക്കാൻ. 

  • Dec 06, 2024, 17:30 PM IST

മഞ്ഞുകാലമെത്തിയതോടെ ധാരാളം രോഗങ്ങളും നമ്മെ കീഴടക്കാൻ എത്തും. അതു കൊണ്ട് തന്നെ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. നമുക്ക് ചുറ്റുമുള്ള കുറച്ച് ഇലകൾ മാത്രം മതി രോഗങ്ങളെ 'ഗെറ്റ് ഔട്ട്' അടിക്കാൻ. രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന വിവിധ ഔഷധ ഇലകളെ പരിചയപ്പെട്ടാലോ...

1 /6

പ്രതിരോധശേഷി കൂട്ടുന്നതിന് പുതിനയില ചായ നല്ലതാണ്. ആമാശയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസ തടസ്സം, അലർജി തുടങ്ങിയവയെ പ്രതിരോധിക്കാനും ഇവ സഹായിക്കുന്നു.  

2 /6

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മലബന്ധം തടയാനും ഉലുവയില സഹായിക്കും. കൂടാതെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.  

3 /6

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധമാണ് തുളസിയില. തുളസിയില ചേർത്തുള്ള ചായ കുടിച്ചാൽ തലവേദനയും ദഹന പ്രശ്നങ്ങളും അകറ്റാം.  

4 /6

കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇവ ഗുണകരമാണ്.   

5 /6

മല്ലിയിലയിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നതിന് ഇവ ഏറെ സഹായകമാണ്.   

6 /6

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ് വേപ്പില. മുടിവളർച്ചയ്ക്കും ഇവ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola