മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര നന്ദൻ. മിനി സ്ക്രീനിൽ അവതാരകയായി എത്തിയ മീര, 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
Meera Nandhan: മീര നന്ദൻ വിവാഹിതയാവുകയാണ്. ശ്രീജുവാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.
ഗായിക കൂടിയായ താരം അഭിനയത്തിൽ നിന്നെല്ലാം വിട്ട് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ മീര നന്ദൻ തന്നെയാണ് അറിയിച്ചത്. എൻഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്.
മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബൈയിൽ എത്തുകയായിരുന്നു.
കൊച്ചി എളമക്കര സ്വദേശിയാണ് മീര നന്ദൻ. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയയുടെ സദാചാര ആക്രമണം വരെ നേരിടേണ്ടി വരാറുള്ള താരം കൂടിയണ് മീര.
ഈ വർഷം പുറത്തിറങ്ങിയ 'എന്നാലും എൻറെ അളിയാ' ആണ് മീര അവസാന ചിത്രം.