ദശകത്തിലെ ക്രിക്കറ്റ് താരങ്ങളായ MS ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ചില സൗഹൃദ നിമിഷങ്ങള്‍....


ദശകത്തിലെ ക്രിക്കറ്റ് താരങ്ങളുടെ ചില സൗഹൃദ നിമിഷങ്ങള്‍.... 

 

1 /7

 ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം, ICC awards of the decade പുറത്തുവന്നു

2 /7

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി  (MS Dhoni) നേടി

3 /7

പതിറ്റാണ്ടിലെ മികച്ച  ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിനൊപ്പം  മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും കോഹ്​ലിക്ക്  (Virat Kohli) ലഭിച്ചു  പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധശതകങ്ങളും കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച പ്രകടനമാണ്  കോഹ്ലിയെ  പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

4 /7

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി  (MS Dhoni) നേടി.  ഒപ്പം ഏകദിന, ട്വന്‍റി 20 ടീമുകളുടെ നായകനായും  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തിരഞ്ഞെടുത്തിരുന്നു

5 /7

2011 ടെസ്റ്റില്‍ വിവാദമായ റണ്‍ഔട്ടിലൂടെ പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ ധോണി തിരികെ വിളിപ്പിച്ച്‌ വീണ്ടും കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതിനാണ് ആരാധകര്‍ ധോണിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

6 /7

പതിറ്റാണ്ടിലെ ഏറ്റവും നല്ല സൗഹൃദവുമാണ് ഇരു താരങ്ങളും പുലര്‍ത്തുന്നത്. നിരവധി വിജയങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്  

7 /7

"This man, made me run like in a fitness test," ഒരു  മത്സരത്തില്‍ ധോണിയെക്കുറിച്ച് കോഹ്‌ലിയുടെ പ്രതികരണ മായിരുന്നു 

You May Like

Sponsored by Taboola