Rahu Transit in Pisces 2023: 3 രാശിക്കാരുടെ കഷ്ടകാലം മാറും, രാഹു സംക്രമണം ഭാഗ്യവും സമ്പത്തും വര്‍ഷിക്കും!!

Rahu Transit in Pisces 2023 Effects: നവഗ്രഹങ്ങളില്‍ ഒന്നാണെങ്കിലും രാഹുവിനെ അഹിതകാരി അല്ലെങ്കില്‍ ക്രൂര ഗ്രഹമായാണ് കണക്കാക്കുന്നത്.  രാഹുവിനെ നിഴൽ ഗ്രഹമെന്നും വിളിയ്ക്കാറുണ്ട്.  ജാതകത്തില്‍ രാഹുദോഷം ഉള്ളവരും രാഹുവിന്‍റെ ആധിപത്യമുള്ള നക്ഷത്രങ്ങളില്‍ പിറന്നവരും രാഹുപ്രീതിയ്ക്കായിട്ടുള്ള വഴിപാടുകള്‍ ചെയ്യേണ്ടതാണ്.  

ജ്യോതിഷത്തിൽ, രാഹുവിനെ അവ്യക്തവും പാപവും അശുഭകരവുമായ ഗ്രഹമായി കണക്കാക്കുന്നു. രാഹു എപ്പോഴും പ്രതികൂല ഫലങ്ങൾ നൽകുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നിരുന്നാലും, അത് അങ്ങനെയല്ല. ആരുടെ ജാതകത്തിൽ രാഹു ഒരു ശുഭസ്ഥാനത്ത് നിൽക്കുന്നുവോ ആ വ്യക്തി ജിവിതത്തില്‍ ഒരുപാട് നേട്ടങ്ങൾ നേടാൻ കൈവരിയ്ക്കും. ആ ആളുകള്‍ ജീവിതത്തില്‍ വളരെ ഉയരങ്ങള്‍ കൈയടക്കും. 

1 /5

രാഹു 18 മാസം കൊണ്ട് രാശി മാറുന്നു വേദ ജ്യോതിഷത്തിൽ, രാഹുവും കേതുവും മിഥ്യാ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. രാഹു-കേതു ഗ്രഹങ്ങൾ എല്ലായ്പ്പോഴും വിപരീത ദിശയിൽ സഞ്ചരിക്കുകയും ഓരോ 18 മാസം കൂടുമ്പോൾ രാശിചക്രം മാറുകയും ചെയ്യുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരേ ദിവസം രാശി മാറ്റുന്നു. 

2 /5

ഒക്ടോബറിൽ രാഹു സംക്രമണം നടക്കും ജ്യോതിഷം അനുസരിച്ച് ഒക്ടോബർ 30ന് രാഹു കുംഭ രാശിയില്‍ നിന്ന് മീനം രാശിയിൽ പ്രവേശിക്കും. ഈ സംക്രമണം 3 രാശികൾക്ക് അടിപൊളി ഫലങ്ങള്‍ നല്‍കും. അതായത് രാഹു സംക്രമണം ഈ രാശിക്കാര്‍ക്ക് മികച്ച ശുഭ ഫലങ്ങൾ നല്‍കും. ഇക്കൂട്ടർക്ക് ഉന്നത സ്ഥാനവും പണവും സ്ഥാനമാനങ്ങളും ലഭിക്കും. രാഹു സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ്  ശുഭമായി ഭവിക്കുന്നത് എന്ന്  നോക്കാം

3 /5

ഇടവം രാശി (Taurus Zodiac Sign)  രാഹു സംക്രമം ഇടവം  രാശിക്കാർക്ക് അനുകൂലമായ സ്വാധീനം ചെലുത്തും. നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. വലിയ സ്ഥാനം നേടാം. ജീവിതത്തിൽ നല്ല ദിവസങ്ങൾ തുടങ്ങും. 

4 /5

കന്നി രാശി (Virgo Zodiac Sign)  കന്നി രാശിക്കാർക്ക് രാഹു സംക്രമം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾ സ്വാധീനമുള്ള ആളുകളുമായി സമ്പർക്കം പുലർത്തുകയും വലിയ ലാഭം നേടുകയും ചെയ്യും. ജോലി വളരെ നന്നായി നടക്കും. നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

5 /5

മകരം രാശി (Capricorn Zodiac Sign)  രാഹു സംക്രമം മകരം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഉയർന്ന സ്ഥാനം നൽകും. ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ വലിയ കാര്യങ്ങൾ ചെയ്യും. ജീവിതത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും. 

You May Like

Sponsored by Taboola