Varanasi Cricket Stadium: ചന്ദ്രക്കല, ഡമരു, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ്‌ലൈറ്റുകൾ; വാരണാസി ക്രിക്കറ്റ് സ്റ്റേഡിയം- ചിത്രങ്ങൾ

സെപ്തംബർ 23 ന് വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.

  • Sep 21, 2023, 16:31 PM IST

കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ തറക്കല്ലിടൽ ചടങ്ങിനെത്തും.

1 /5

സ്റ്റേഡിയത്തിന് മുന്നിൽ നിർമിക്കുന്ന മീഡിയ സെന്ററിന്റെ രൂപകൽപന ശിവന്റെ ഡമരു പോലെയായിരിക്കും.

2 /5

ഫ്ലഡ്‌ലൈറ്റുകൾ ത്രിശൂലത്തിന്റെ ആകൃതിയിലായിരിക്കും. 325 കോടിയിലധികം രൂപ ചെലവിലാണ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത്.

3 /5

പുറത്ത് വന്ന സ്റ്റേഡിയത്തിന്റെ രൂപകൽപ്പനയുടെ ചിത്രങ്ങളിൽ, സ്റ്റേഡിയത്തിന്റെ മേൽക്കൂര ചന്ദ്രക്കലയുടെ ആകൃതിയിലാണ്.

4 /5

30,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷമാണ് ലക്ഷ്യമിടുന്നത്.

5 /5

കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ തറക്കല്ലിടൽ ചടങ്ങിനെത്തും.

You May Like

Sponsored by Taboola