ദിവസങ്ങൾക്ക് മുമ്പാണ് അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്.
ജനുവരി 22ന് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്.
ആഴ്‍ച്ചയിൽ 7 ദിവസവും 7 വവ്യത്യസ്ഥ നിറത്തിലുള്ള വർണ്ണങ്ങളാണ് വിഗ്രഹത്തെ അലങ്കരിക്കാൻ ഉപയോഗിക്കുന്നത്. തിങ്കളാഴ്ച്ച വെള്ള വസ്ത്രമാണ് ധരിക്കുന്നത്.
ചൊവ്വാഴ്ച്ച ദിവസങ്ങളിൽ രാംലല്ലയുടെ വസ്ത്രത്തിന്റെ നിറം ചുവപ്പാണ്.
ബുധനാഴ്ച്ച ദിവസങ്ങളിൽ ബാലരാമൻ ധരിക്കുന്നത് പച്ച നിറത്തിലുള്ള വസ്ത്രമാണ്.
വ്യാഴാഴ്ച്ച മഞ്ഞ നിറത്തിലുള്ള പട്ടുകൊണ്ടുള്ള ചേലയാണ് ബാലരാമൻ ധരിക്കുന്നത്.
വെള്ളിയാഴ്ച്ച ക്രീം കളറുള്ള വസ്ത്രമാണ് രാംലല്ലയെ അണിയിക്കുന്നത്.
ശനിയാഴ്ച്ച നീല വസ്ത്രങ്ങൾ ആണ് അണിയിച്ചൊരുക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഞായറാഴ്ച്ച പിങ്ക് നിറത്തിലുള്ള വസ്ത്രം അണിയിച്ചാണ് രാംലല്ലയെ അലങ്കരിച്ചിരിക്കുന്നത്.