പുഷ്പ താരം രശ്മിക മന്ദാന അവളുടെ സൗന്ദര്യവും ശൈലിയും കാരണം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിയ്ക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരിയായ രശ്മിക പുഷ്പ സിനിമയിലൂടെ ഇന്ത്യയൊട്ടുക്ക് ആരാധകരെ നേടിയിരുന്നു.

രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്. 'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.
അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഗുഡ്ബൈ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ഒരു ഫാമിലി എന്റർടെയ്നർ ആണ് ഈ ചിത്രം.
'ഗുഡ്ബൈ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ രശ്മിക മന്ദാന എത്തിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. നടി വളരെ മനോഹരമായ ഫ്ലോറൽ ലെഹങ്കയാണ് അണിഞ്ഞിരുന്നത്.
ഡീപ് നെക്ക് ബ്രാലെറ്റും നീളമുള്ള ജാക്കറ്റും ഉള്ള പ്രിന്റഡ് ലെഹങ്കയുമായിരുന്നു രശ്മിക മന്ദാന അണിഞ്ഞിരുന്നത്. ന്യൂഡ് മേക്കപ്പ്, മിനിമം ആഭരണങ്ങൾ രശ്മിക തന്റെ സ്റ്റൈൽ പൂ ർത്തിയാക്കി. താരത്തിന്റെ മനോഹരമായ പുഞ്ചിരി ലുക്കിന് മാറ്റ് കൂട്ടി.
ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് പാപ്പരാസികൾക്കായി പോസ് ചെയ്യുക മാത്രമല്ല, ആരാധകർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു രശ്മിക. രശ്മികയുടെ ആരാധകരിൽ കുട്ടികളുടെ എണ്ണവും വളരെ കൂടുതലാണെന്ന് വ്യക്തം.