Samantha Ruth Prabhu: ഐവറി ഓർഗൻസ സാരിയണിഞ്ഞ് ശാകുന്തളം ട്രെയിലർ ലോഞ്ചില്‍ സാമന്ത റൂത്ത് പ്രഭു, വൈറലായി ചിത്രങ്ങള്‍

യശോദയ്ക്ക് ശേഷം  സാമന്ത റൂത്ത് പ്രഭുവിന്‍റെ അടുത്ത ചിത്രമായ ശാകുന്തളത്തിനായി  ആരാധകര്‍ കാത്തിരിയ്ക്കുകയാണ്.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ  ട്രെയിലർ പുറത്തുവന്നത്. 

യശോദയ്ക്ക് ശേഷം  സാമന്ത റൂത്ത് പ്രഭുവിന്‍റെ അടുത്ത ചിത്രമായ ശാകുന്തളത്തിനായി  ആരാധകര്‍ കാത്തിരിയ്ക്കുകയാണ്.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ  ട്രെയിലർ പുറത്തുവന്നത്. 

 

1 /5

ശാകുന്തളം ട്രെയിലർ ലോഞ്ചിനായി 48,500 രൂപ വിലമതിക്കുന്ന ഐവറി നിറമുള്ള ഓർഗൻസ സാരിയണിഞ്ഞാണ്  സാമന്ത റൂത്ത് പ്രഭു എത്തിയത്. സാമന്ത റൂത്ത് പ്രഭുവിന്‍റെ ലുക്ക്‌ വീണ്ടും ദശലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങൾ കീഴടക്കി എന്നത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.   

2 /5

ഐവറി ഓർഗൻസ സാരിയിൽ സാമന്തയുടെ ഏറ്റവും പുതിയ ഫോട്ടോകൾ അവളുടെ ആരാധകരെ വീണ്ടും ഞെട്ടിച്ചു. സാമന്ത തന്‍റെ ഐവറി സാരിയും ഡീപ്പ് നെക്‌ലൈൻ സിൽക്ക് ബ്ലൗസുമാണ് ജോടിയാക്കിയത്.

3 /5

വളരെ ലളിതമായ മേക്ക് അപ്പും ഹെയർസ്റ്റൈലും കൊണ്ട് സാമന്ത ഏറെ സുന്ദരിയായി കാണപ്പെട്ടു. ഐവറി സാരിയില്‍ സൗന്ദര്യത്തിന്‍റെ പ്രതിരൂപമാണ് സാമന്ത റൂത്ത് പ്രഭു എന്ന്  ഒരിക്കൽ കൂടി തെളിയിക്കുന്നതാണ്  ഏറ്റവും പുതിയ ഫോട്ടോകൾ. 

4 /5

കാളിദാസന്‍ രചിച്ച ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ നായികയാകുന്നത്  തെന്നിന്ത്യന്‍ താര സുന്ദരി  സമന്തയാണ്.  ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ബിഗ്‌ ബജറ്റ് ചിത്രം കാത്തിരിക്കുന്നത്.

5 /5

 അടുത്തിടെയാണ് താന്‍  മയോസൈറ്റിസ് (Myositis) രോഗ ബാധിതയാണ് എന്ന വിവരം  സാമന്ത റൂത്ത് പ്രഭു ആരാധകരെ അറിയിയ്ക്കുന്നത്.  താരത്തിന്‍റെ രോഗവിവരം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്.  

You May Like

Sponsored by Taboola