പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
മകന്റെ ഒപ്പമുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഹംദാൻ എന്നാണ് ഷംനയുടെ മകന്റെ പേര്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഷംന മകന് ജന്മം നൽകിയത്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.
അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് താരം.
സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംന ശ്രദ്ധ നേടുന്നത്.