ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ ശനി ഗ്രഹത്തിന് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ നീതിയുടെ ദേവനായി കണക്കാക്കുന്ന ശനി ഓരോ വ്യക്തിക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുമെന്നാണ് വിശ്വാസം.
Shani dosham To End For These Zodiacs: സാധാരണയായി കഷ്ടകാലം വരുമ്പോള്‍ നാം കേള്‍ക്കാറുള്ള വാക്കുകളാണ് കണ്ടകശനി, ശനിദശ, ഏഴരശനി എന്നിവ. കണ്ടകശനി കൊണ്ടേ പോകൂ എന്ന് പ്രതിസന്ധി ഘട്ടങ്ങളില്‍ പലരും പറയാറുണ്ട്.
ശനി എന്നാല്‍ കഷ്ടകാലം മാത്രമല്ല. ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് അവര്‍ ജനിച്ച രാശിയുമായി ബന്ധപ്പെടുത്തി ശനി ഗുണഫലങ്ങള്‍ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ ശനി പൂരൂരുട്ടാതി നക്ഷത്രത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 3 വരെ ഇത് തുടരും.
പൂരൂരുട്ടാതി നക്ഷത്രത്തിലെ സഞ്ചാരം അവസാനിക്കുന്നതോടെ ശനി ചതയം നക്ഷത്രത്തിലേയ്ക്ക് മാറും. ഇത് ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം: മേടം രാശിയില്‍ ഉള്‍പ്പെടുന്ന പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന സമയമാണിത്. ഇതേ രാശിയിലുള്ള മറ്റ് നക്ഷത്രക്കാര്‍ക്കും സമാനമായ ഫലമാണ് ലഭിക്കുക. ജീവിത സാഹചര്യങ്ങള്‍ അടിമുടി മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കട ബാധ്യതകള്‍ തീരും. വീട്, സ്ഥലം തുടങ്ങിയവ സ്വന്തമാക്കാന്‍ ഏറെ അനുയോജ്യമായ സമയമാണ് വന്നെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാധ്യതയുണ്ട്.
ഇടവം: ഇടവം രാശിക്കാര്‍ക്ക് എന്തുകൊണ്ടും പോസിറ്റീവായ സമയമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ബിസിനസുകാര്‍ക്ക് നല്ല കാലമാണ്. മികച്ച ലാഭം കൊയ്യാനാകും. ഏറെ നാളായി ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള അംഗീകാരം ലഭിച്ചേക്കാം. ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. ശുഭകരമായ വാര്‍ത്തകള്‍ തേടിയെത്തും. കുടുംബാന്തരീക്ഷവും പങ്കാളിയുമായുള്ള ബന്ധവും കൂടുതല്‍ ശക്തമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കും മികച്ച സമയമാണിത്.
ധനു: ധനു രാശിക്കാര്‍ക്ക് ശനി ദേവന്‍ നല്ല സമയം സമ്മാനിച്ചിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് ആഗ്രഹിച്ച ജോലി നേടും. ശനി സംക്രമണത്തിന്റെ ഗുണങ്ങള്‍ പൂര്‍ണമായ തോതില്‍ തന്നെ ലഭിക്കും. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ നല്ല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ശുഭവാര്‍ത്തകള്‍ തേടിയെത്തും. മനസിന് സമാധാനം ലഭിക്കുന്ന കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.