ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഉറങ്ങിപ്പോകുന്നവരും കുറവല്ല.
Side effects of Mobile Phone: കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയുടെ സമീപത്തോ തലയണയുടെ അടിയിലോ സൂക്ഷിക്കുന്നവര്‍ നിരവധിയാണ്. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
900MHz ഫ്രീക്വന്‍സിയിലാണ് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ തലയുടെ സമീപത്ത് വെച്ചാല്‍ ഇതിലെ റേഡിയോ തരംഗങ്ങള്‍ തലച്ചോറിനെ വരെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
തലയുടെ സമീപത്ത് ഫോണ്‍ വെച്ചാല്‍ അത് ഉറക്കമില്ലായ്മയ്ക്ക് (ഇന്‍സോമാനിയ) കാരണമാകും.
ഈ ശീലം മാറ്റിയില്ലെങ്കില്‍ അത് പിന്നീട് അര്‍ബുദത്തിന് പോലും കാരണമായേക്കാം.
ഉറങ്ങുമ്പോള്‍ തലയുടെ സമീപം ഫോണ്‍ സൂക്ഷിച്ചാല്‍ അത് വിഷാദം, സമ്മര്‍ദ്ദം എന്നിവയ്ക്കും മറ്റ് മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
തലയ്ക്ക് സമീപം റേഡിയോ തരംഗങ്ങളുടെ സാന്നിധ്യം എത്തുന്നതോടെ അത് തലച്ചോറിന് ക്ഷീണമുണ്ടാക്കുകയും നിങ്ങളുടെ ജോലിയെ പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.