സിനിമകളിൽ പാടിയും, റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഒക്കെ മാത്രമാണ് നമ്മൾ ജി വേണുഗോപാൽ എന്ന ഗായകനെ കണ്ടിട്ടുള്ളൂ. എന്നാൽ തന്റെ മറ്റൊരു കഴിവ് പുറത്തെടുക്കാൻ ഒരുങ്ങുകയാണ് ഈ ഗായകൻ.
സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ വിഷു സ്പെഷ്യൽ പ്രോഗ്രാമിന്റെ ഭാഗമായാണ് വേണുഗോപാലിന്റെ മേക്കോവർ. പരിപാടിയുടെ ജഡ്ജസ് മാത്രം അവതരിപ്പിക്കുന്ന സ്കിറ്റിൽ ഉണ്ണിയേട്ടൻ എന്ന പേരിൽ ബോംബെയിൽ നിന്നുള്ള ഒരു അധോലോക ഡോൺ ആയാണ് വേഷമിടുന്നത്. സ്കിറ്റിൽ അല്ലു അർജുന്റെ പുഷ്പ എന്ന് ചിത്രത്തിന്റെ സ്പൂഫ് ഡയലോഗുകളുമുണ്ടാകും. മേക്കോവർ കണ്ടിട്ട് നടന്മാരായ ശങ്കർ, ജോയ് മാത്യൂ എന്നിവരുമായി സാമ്യമുണ്ടെന്നാണ് ചിത്രത്തിന് താഴെ കമന്റുകൾ വരുന്നത്.