കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്. അർജുൻ ചക്കപ്പഴം എന്ന സീരിയയിലിലൂടെ ആണ് മലയാളികളുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്.
സോഷ്യൽ മീഡിയ ആസ്വാദകരുടെ പ്രിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ആദ്യ കണ്മണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. സൗഭാഗ്യയുടെ വളകാപ്പ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. Black നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയാണ് സൗഭാഗ്യ ചിത്രങ്ങളിൽ. വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മെഹന്തി ഇടുന്ന ചിത്രങ്ങൾ സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അർജുന്റെയും സൗഭാഗ്യയുടെയും വിവാഹം. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്.