ഉത്സവ ആഘോഷങ്ങള്‍ക്കായി ബോളിവുഡ് ഉണര്‍ന്നു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയ്ക്ക് ശേഷം വന്ന ആദ്യത്തെ ഈദ് ബോളിവുഡ് ആഘോഷിച്ചു. സല്മാന് ഖാന്റെ സഹോദരി അര്‍പ്പിത ഖാന് ശര്‍മയും ഭര്‍ത്താവ് ആയുഷ് ശർമ്മയും ചേർന്ന് സംഘടിപ്പിച്ച ഈദ് പാർട്ടിയിൽ നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തിരുന്നു.
ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സണ്ണി ലിയോണിയുടെ ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി. ഇളം നീല കളറിലുള്ള അനാര്‍ക്കലി സല്‍വാര്‍ സ്യൂട്ട് അണിഞ്ഞെത്തിയ സണ്ണി ഒറ്റ നിമിഷത്തില്‍ തന്നെ എല്ലാവരുടെയും മനം കവര്‍ന്നു.
സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാൻ ശർമ്മയും ആയുഷ് ശർമ്മയും ചേർന്ന് സംഘടിപ്പിച്ച ഈദ് പാർട്ടിയിലെത്തിയ സണ്ണി ലിയോണിയുടെ ലുക്ക് ആണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം
തികച്ചും പരമ്പരാഗത ശൈലിയില്‍ അണിഞ്ഞൊരുങ്ങിയായിരുന്നു സണ്ണി ലിയോണി എത്തിയത്. ഈദ് ആഘോഷത്തില്‍ ഓംബ്രെ അനാർക്കലിയിലാണ് സണ്ണി ലിയോണി തിളങ്ങിയത്.
ഇളം നീലയുംഇളം ഗോള്‍ഡന്‍ നിറവും കലര്‍ന്ന അനാർക്കലിയിൽ സണ്ണി ലിയോൺ ഏറെ സുന്ദരിയായി കാണപ്പെട്ടു.
ആഘോഷവേളയില്‍ പാപ്പരാസികൾക്ക് മുന്നിൽ മില്യൺ ഡോളർ പുഞ്ചിരിയുമായാണ് സണ്ണി ലിയോണി എത്തിയത്.
സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ബോളിവുഡ് ലോകത്ത് അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണി ഒടിടി പ്ലാറ്റ്ഫോമിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നോഹ, ആഷർ, നിഷ എന്നീ മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണി