Curry Leaves Benefits: ചുമ്മാതങ്ങെടുത്ത് കളയല്ലേ! രുചിയിൽ മാത്രമല്ല, ​ഗുണത്തിലും ബഹുകേമനാണ്

നാടൻ കറികളിൽ കറിവേപ്പില ഇല്ലെങ്കിൽ പിന്നെ ഒരു രുചിയും ഉണ്ടാകില്ല. കഴിക്കുമ്പോൾ എടുത്ത് കളയാനുള്ളതല്ലേ എന്നാണ് മിക്കവരുടെയും ചോദ്യം. എന്നാൽ ഇത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയുമോ? ഇല്ലെങ്കിൽ ഇതൊന്ന് വായിച്ചോളൂ...

 

1 /6

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കറിവേപ്പില കഴിക്കുന്നതിലൂടെ ലഭിക്കും. ദിവസവും ഇത് കഴിക്കുന്നത് കാന്‍സറിനെ ചെറുക്കാൻ വരെ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.  

2 /6

രാവിലെ വെറും വയറ്റില്‍ രണ്ട് കറിവേപ്പില വീതം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ധാരാളം നാരുകളടങ്ങിയ കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ഇന്‍സുലിന്‍ കൃത്യമായ അളവില്‍ ഉല്‍പാദിപ്പിക്കാൻ സഹായിക്കുന്നതാണ് കറിവേപ്പില.   

3 /6

കറിവേപ്പിലയിലെ ആന്റിഫംഗല്‍, ആന്റിബയോട്ടിക് ​ഗുണങ്ങൾ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു.  

4 /6

ദിവസവും രണ്ട് കറിവേപ്പില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായി ഇത് കഴിക്കുന്നവരില്‍ തിമിരം വരാനുള്ള സാധ്യത കുറയും. കറിവേപ്പിലയില്‍ വിറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ധിക്കാനും സഹായിക്കുന്നു.  

5 /6

ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും. എന്നും രണ്ട് കറിവേപ്പില വെറും വയറ്റില്‍ കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങളെ ചെറുക്കാൻ സാധിക്കും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നങ്ങളും അമിതവണ്ണവും കുറയ്ക്കാനും ഇത് സഹായിക്കും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola