നമ്മുടെ ശരീരത്തിൽ തൈറോയിഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. കഴുത്തിന്റെ മുൻ ഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി ശരീരത്തിൽ രണ്ട് പ്രധാന ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ട്രയോഡോഥൈറോണിൻ (ടി -3), തൈറോക്‌സിൻ (ടി -4). ഇത് ശരീരത്തിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു.
5 best foods for Thyroid patients: ഇന്ന് പലരേയും അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നമാണ് തൈറോയിഡ് സംബന്ധമായ രോഗങ്ങൾ. ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് തൈറോയിഡ് ഹോർമോണുകളുടെ അസന്തുലനം കാരണമാകാറുണ്ട്. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വെള്ളം : വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. തൈറോയ്ഡ് പ്രശ്‌നം നേരിടുന്നവർ മല്ലി വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്.
പച്ചക്കറികൾ : വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
സീഡ്‌സ്, നട്‌സ് : തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഒരു പോഷകാഹാരമാണ് സീഡ്‌സും നട്‌സും. സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്‌സ്.
മുട്ട : ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾക്ക് മുട്ട നല്ലതാണ്. മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലുകളെ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.
പയർ വർഗങ്ങൾ, ബീൻസ് : പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു.