MS Dhoni: ഇവിടെ ഏത് റോളും പോകും; ധോണിയുടെ മികച്ച 5 റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ ഉള്ളവയാണെന്ന് പറയാറുണ്ട്. എന്നാല്‍, മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചില റെക്കോര്‍ഡുകള്‍ അങ്ങനെയല്ല. 

Top 5 Record of MS Dhoni: 2020 ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്നും ഇനി വരും കാലങ്ങളിലും അത്ര വേഗം തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ധോണിയുടെ 5 റെക്കോര്‍ഡുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

1 /5

1. ഐസിസിയുടെ 3 കിരീടങ്ങളും നേടിയ ഇന്ത്യന്‍ നായകന്‍ - ഐസിസിയുടെ പ്രധാനപ്പെട്ട 3 കിരീടങ്ങളും നേടിയ ഒരേയൊരു ഇന്ത്യന്‍ നായകനാണ് ധോണി. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.  

2 /5

2. മിന്നല്‍ വേഗത്തില്‍ സ്റ്റംപിംഗ് - ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗമേറിയ സ്റ്റംപിംഗ് ധോണിയുടെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍ നടന്ന മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ 0.08 സെക്കന്‍ഡ് കൊണ്ടാണ് ധോണി പുറത്താക്കിയത്. ഇതിലൂടെ സ്വന്തം റെക്കോര്‍ഡ് തന്നെ (0.09) ധോണി തിരുത്തിക്കുറിക്കുകയായിരുന്നു.

3 /5

3. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗുകള്‍ - 538 അന്താരാഷട്ര മത്സരങ്ങളില്‍ നിന്ന് 195 സ്റ്റംപിംഗുകളാണ് ധോണിയുടെ പേരിലുള്ളത്. 139 സ്റ്റംപിംഗുകളുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. 

4 /5

4. ഏകദിനത്തില്‍ അതിവേഗം ഒന്നാം സ്ഥാനത്ത് എത്തിയ ബാറ്റ്‌സ്മാന്‍ - ഏകദിന കരിയറിലെ 42-ാം ഇന്നിംഗ്‌സില്‍ തന്നെ ധോണി ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ മറികടന്നാണ് ധോണി ഒന്നാമത് എത്തിയത്. 

5 /5

5. നായകനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ - ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നായകനായ താരമാണ് എം.എസ് ധോണി. 200 ഏകദിനങ്ങളിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ടി20 മത്സരങ്ങളിലുമായി മൊത്തം 332 മത്സരങ്ങളില്‍ ധോണി ഇന്ത്യയെ നയിച്ചു. 324 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ച റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്.

You May Like

Sponsored by Taboola