Vastu for Money Plant: സാധാരണയായി എല്ലാ വീടുകളിലും വളര്‍ത്തുന്ന ഒരു ചെടിയാണ് മണി പ്ലാന്‍റ് (Money Plant). വീട്ടില്‍ മണി പ്ലാന്‍റ് വളര്‍ത്തുന്നത് സന്തോഷവും സമൃദ്ധിയും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. എല്ലാ മത വിഭാഗങ്ങളിലും പേട്ട ആളുകളുടെ വീട്ടില്‍ മണി പ്ലാന്‍റ് കാണുവാന്‍ സാധിക്കും.
മണി പ്ലാന്‍റ് പണവുമായി ബന്ധപ്പെട്ടതായാതിനാല്‍ ഇത് വീട്ടിൽ നട്ടുവളർത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രത്തിൽ മണി പ്ലാന്‍റ് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വയ്ക്കുന്ന സ്ഥലം, പരിപാലനം, തുടങ്ങിയവയുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ല എങ്കില്‍ മണി പ്ലാന്‍റ് സമ്പന്നതയ്ക്ക് പകരം ദാരിദ്ര്യത്തിന് കാരണമാകും....
മണി പ്ലാന്‍റ് എവിടെ വയ്ക്കണം ? വീടിനുള്ളിൽ മണി പ്ലാന്‍റ് സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ചെടി വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ വയ്ക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. തെക്ക് ദിശയിൽ ഒരിക്കലും മണി പ്ലാന്‍റ് നടരുത്.
മണി പ്ലാന്‍റ് ഉണങ്ങാന്‍ പാടില്ല മണി പ്ലാന്‍റ് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കരുത്. മണി പ്ലാന്‍റ് ഉണങ്ങുന്നത് ശുഭകരമല്ല, ഇത് പണ പ്രതിസന്ധിയ്ക്ക് ഇടയാക്കും.
മണി പ്ലാന്‍റ് എങ്ങിനെ വളര്‍ത്തണം ആരുടെയെങ്കിലും വീട്ടിൽ നിന്ന് മണി പ്ലാന്‍റ് കൊണ്ടുവരരുത്, അത് വാങ്ങി നടുക. മണി പ്ലാന്‍റ് ആരുടെയെങ്കിലും വീട്ടിൽ നിന്ന് എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യണമെന്ന് പറയുന്നത് തെറ്റാണ്.
മണി പ്ലാന്‍റ് പ്ലാസ്റ്റിക് കുപ്പിയിൽ വയ്ക്കരുത്. മണി പ്ലാന്‍റ് ഒരിയ്ക്കലും പ്ലാസ്റ്റിക് കുപ്പിയിൽ വയ്ക്കരുത്. ഗ്ലാസ് ബോട്ടിലിൽ വളര്‍ത്തുന്നത് നന്നായിരിക്കും.
മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, മണി പ്ലാന്‍റിന്‍റെ വള്ളി എപ്പോഴും താഴെ നിന്ന് മുകളിലേക്ക് വേണം വളര്‍ത്തേണ്ടത്. അത് ഒരിയ്ക്കലും തൂങ്ങിക്കിടക്കുന്ന രീതിയില്‍ ആകരുത്. വള്ളി താഴെയ്ക്കിറങ്ങുന്നത് പണനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും വഴി തെളിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)