Vastu Tips For Money: ഈ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കൂ! സമ്പത്തും സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും!

പലരും വിശ്വാസത്തിൻറെ ഭാഗമായും അലങ്കാരത്തിനായും വിവിധ പ്രതിമകളും വിഗ്രഹങ്ങളും വീടുകളിൽ സൂക്ഷിക്കാറുണ്ട്.

  • Oct 17, 2024, 15:30 PM IST
1 /5

പിച്ചളയിൽ തീർത്ത പശുവിൻറെ വിഗ്രഹം സൂക്ഷിക്കുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനും സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും സഹായിക്കും. ഇത് പഠനത്തിൽ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും.

2 /5

പിച്ചളയിലോ വെള്ളിയിലോ തീർത്ത മത്സ്യത്തിൻറെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം നൽകും. ഇത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

3 /5

ആമ ദീർഘായുസിൻറെ പ്രതീകമാണ്. ആമയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ആമയുടെ വിഗ്രഹം സൂക്ഷിക്കാം.

4 /5

ഫെങ് ഷൂയി പ്രകാരം, ഒട്ടകത്തിൻറെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ബിസിനസിൽ ലാഭം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

5 /5

വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ പിച്ചളയിലോ വെള്ളിയിലോ തീർത്ത ആനയുടെ രൂപം സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി ഉണ്ടാകാനും രാഹുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola