Sarin Gas: സരിന്‍ കൊടും വിഷം! സയനഡിനേക്കാള്‍ 26 ഇരട്ടി അപകടകരം... പക്ഷേ ഈ സരിന്‍ 'പി സരിന്‍' അല്ല

Know about Sarin: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാസായുധങ്ങളിൽ ഒന്നാണ് സരിൻ. നിയമപരമായി സരിന്റെ ഉത്പാദനവും ശേഖരണവും നിരോധിച്ചിട്ടുണ്ട്.

ഡോ. പി സരിന്‍ കോണ്‍ഗ്രസില്‍ കലാപം ഉണ്ടാക്കുകയും ഒടുവില്‍ ആ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇവിടെ പറയുന്നത് ഡോ സരിനെ കുറിച്ചല്ല. കൊടും വിഷമായ മറ്റൊരു സരിനെ കുറിച്ചാണ്.

1 /7

ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ ഒരു കൊലയാളിയാണ് 'സരിന്‍' എന്ന രാസായുധം. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ ഉപയോഗിച്ചുവന്നിരുന്ന രാസായുധമാണിത്.

2 /7

നിറമോ മണമോ ഇല്ലാത്ത ഒരു ദ്രാവക പദാര്‍ത്ഥമാണ് സരിന്‍. ഒരു ഓര്‍ഗാനോ ഫോസ്ഫറസ് സംയുക്തമാണിത്. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആണ് ഇത് ബാധിക്കുക.

3 /7

സരിന്‍, വാതകാവസ്ഥയില്‍ ശ്വസിച്ചാല്‍ ഒരു മിനിട്ട് മുതല്‍ 10 മിനിട്ട് വരെയുള്ള സമയത്തിനുള്ളില്‍ മരണം സംഭവിക്കും. മരണകാരണല്ലാത്ത അളവിലാണ് ശ്വസിക്കുന്നതെങ്കില്‍ പോലും ഗുരുതരമായ നാഡീവ്യൂഹ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും

4 /7

കൂട്ടക്കൊലപാതകങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഉപയോഗിക്കുന്ന ഒരു രാസായുധം എന്ന് കുപ്രസിദ്ധി നേടിയ വസ്തുവാണ് സരിന്‍. ഇറാഖ്- ഇറാന്‍ യുദ്ധകാലത്ത് ആയിരണക്കണക്കിന് ജനങ്ങള്‍ ഈ രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

5 /7

പൊട്ടാസ്യം സൈനഡ് എന്ന അതിഭീകര വിഷത്തേക്കാള്‍ മാരകമാണ് സരിന്‍ എന്നാണ് പറയപ്പെടുന്നത്. സൈനഡിനേക്കാള്‍ 26 മടങ്ങ് അപകടകരമാണെന്നാണ് കണ്ടെത്തല്‍.

6 /7

1938 ല്‍ ജര്‍മനിയില്‍ ആണ് ആദ്യമായി സരിന്‍ ഉത്പാദിപ്പിക്കുന്നത്. കൂടതല്‍ ശക്തമായ ഒരു കീടനാശിനിയ്ക്ക് വേണ്ടി ഐജി ഫാര്‍ബെന്‍ എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണമാണ് സരിനിലേക്ക് എത്തിയത്.

7 /7

ജര്‍മനിയും അമേരിക്കയും ഇറാഖും സിറിയയും എല്ലാം ഈ രാസായുധം ഉപയോഗിച്ചിട്ടുണ്ട്. 1993 ല്‍ ഐക്യരാഷ്ട്രസഭയുടെ രാസായുധ കണ്‍വെന്‍ഷനില്‍ 162 അംഗരാജ്യങ്ങള്‍ ഒപ്പുവച്ചു. സരിന്‍ അടക്കമുള്ള ചില രാസായുധങ്ങളുടെ ഉത്പാദനവും ശേഖരവും നിരോധിക്കുന്നതായിരുന്നു ആ കണ്‍വെന്‍ഷന്റെ തീരുമാനം. 1997 ല്‍ ഈ തീരുമാനം നിലവില്‍ വന്നു. 2007 ഓടുകൂടി സരിന്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങളുടെ സമ്പൂര്‍ണ നശീകരണവും പൂര്‍ത്തിയാക്കാനും തീരുമാനമായി.

You May Like

Sponsored by Taboola