Jupiter Transit: സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും, ജോലിയിൽ പ്രശംസ നേടും; വരുന്ന 9 ദിവസം ഇവർക്ക് നേട്ടങ്ങൾ

വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 26 വരെയുള്ള കാലയളവിൽ ഈ രാശിക്കാർക്ക് നിരവധി​ ​ഗുണങ്ങൾ ലഭിക്കും.

 

1 /5

ഇടവം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളില്‍ താൽപര്യം വര്‍ദ്ധിക്കും. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒക്ടോബർ 26 വരെയുള്ള കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമാണ്. സ്‌കോളര്‍ഷിപ്പുകൾ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.  

2 /5

വൃശ്ചികം രാശിക്കാര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കുകയും പ്രശംസ ലഭിക്കുകയും ചെയ്തു. എല്ലാവരും നിങ്ങളുടെ നല്ലവശങ്ങള്‍ മാത്രം കാണാന്‍ ആരംഭിക്കും. തൊഴിലിടത്തിലും നേട്ടങ്ങൾ ഒരുപാടുണ്ടാകും. ബിസിനസുകാർക്കും നല്ല സമയമാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറയും.   

3 /5

മകരം രാശിക്കാര്‍ക്ക് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.   

4 /5

മീനം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ഗുണകരമാണ്. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. നിലവിലെ ബാധ്യതകള്‍ ഒരുപരിധിവരെ തീര്‍ക്കും. പുതിയതായി ലോണ്‍ എടുക്കാതിരിക്കുക.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola