വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിക്ക് കാരണമാകും. എന്തെല്ലാം വസ്തുക്കളാണ് വീട്ടിൽ നെഗറ്റീവ് എനർജിയും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതെന്ന് അറിയാം.
പ്രവർത്തനരഹിതമായ ക്ലോക്ക് ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. ഇത് വാസ്തുശാസ്ത്ര പ്രകാരം, വലിയ ദോഷങ്ങളിലേക്ക് നയിക്കുന്ന കാര്യമാണ്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകുന്നതിനും കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.
ചെരുപ്പുകൾ പ്രധാന വാതിലിന് നേരെ ഇടുന്നത് അശുഭകരമാണ്. ഇത്തരത്തിൽ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാക്കും. ചെരുപ്പുകളും ഷൂസുകളും തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം.
ചെടികൾ വീടിന് ഭംഗി നൽകുന്നതിൽ പ്രധാനപ്പെട്ടവയാണ്. എന്നാൽ, വാടിയ ചെടികൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും.
വീട് അലങ്കരിക്കാൻ പലരും ചിത്രങ്ങൾ വയ്ക്കുന്നത് പതിവാണ്. എന്നാൽ, പൊട്ടിയ ചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)