Vastu Tips: വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ ശുഭകരവും അശുഭകരവുമായി കണക്കാക്കുന്നപോലെ ഇത്തരം സാധനങ്ങൾ താഴെ വീഴുന്നതിനെക്കുറിച്ചും ചില സൂചനകളും പറഞ്ഞിട്ടുണ്ട്. ഈ അടയാളങ്ങൾ ഭാവിയിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെ സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ എന്തൊക്കെ സാധനങ്ങൾ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കുന്നുവെന്ന് നമുക്ക് നോക്കാം..
പാലിന്റെ വീഴ്ച ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും നല്ലതായി കണക്കാക്കുന്നില്ല. പാൽ വളരെ പവിത്രമായി കണക്കാക്കുന്നു. പാൽ വീണ്ടും വീണ്ടും വീഴുകയാണെങ്കിൽ അല്ലെങ്കിൽ തൂകുകയാണെങ്കിൽ അത് വീട്ടിലെ നെഗറ്റീവ് എനർജിയുടെ ലക്ഷണമാണ്.
അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സാധനങ്ങൾ താഴെ വീഴുന്നത് സാധാരണമാണ്. എന്നാൽ ചില സാധനങ്ങൾ നിങ്ങളുടെ കൈയിൽ നിന്ന് വീണ്ടും വീണ്ടും വീഴുകയാണെങ്കിൽ ജാഗ്രത പാലിക്കുക. അതിൽ ഒന്നാണ് കുരുമുളക്. കുരുമുളക് വീണ്ടും വീണ്ടും നിലത്ത് വീഴുന്നത് നല്ലതല്ല. ദാമ്പത്യ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങളുടെ സൂചനയാണിത്.
അടുക്കളയിൽ ഇടയ്ക്കിടെ എണ്ണയൊഴുകുന്നത് ശനിദേവന്റെ അനിഷ്ടത്തിന്റെ സൂചനയാണ്. ശനിയുടെ അനിഷ്ടം കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. ഇതൊഴിവാക്കാൻ ശനിദേവനെ പ്രീതിപ്പെടുത്തുന്ന ചില നടപടികൾ സ്വീകരിക്കുന്നതാണ് നല്ലത്.
ഉപ്പ് പല തവണ താഴെ വീഴുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഇത് ധന നഷ്ടത്തിന്റെയോ ധന ബുദ്ധിമുട്ട് വരുന്നതിന്റെയും ലക്ഷണമായിരിക്കും. മാത്രമല്ല വീട്ടിൽ വാസ്തു വൈകല്യങ്ങൾ ഉണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.
അന്നത്തിന്റെ ദേവത അന്നപൂർണ്ണേശ്വരിയാണ്. ദേവിയുടെ കോപമുണ്ടായാൽ ആ വ്യക്തിക്ക് ആഹാരത്തിന് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈയിൽ നിന്ന് ഭക്ഷണം വീണ്ടും വീണ്ടും താഴെ വീഴുകയാണെങ്കിൽ അന്നപൂർണ്ണേശ്വരി ദേവിയോട് ക്ഷമ യാചിക്കുകയും വീട്ടിൽ ഭക്ഷണം പാഴാകാൻ അനുവദിക്കാതിരിക്കുകയൂം ചെയ്യുക.