ശുക്രന്‍ നവംബറിൽ മകരം രാശിയിലേക്ക് മാറുകയാണ്. മകരം രാശിയുടെ അധിപന്‍ ശനിയാണ്. അതുകൊണ്ട് തന്നെ ഇത് 12 രാശികളിലും സ്വാധീനം ചെലുത്തും.
മൂന്ന് രാശികൾക്ക് ഈ രാശിമാറ്റത്തിന്റെ നേട്ടമുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ അതുല്യ സൗഭാഗ്യങ്ങളേകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും ഈ കാലയളവിൽ. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ബിസിനസിൽ നേട്ടമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയമുണ്ടാകും.
തുലാം രാശിക്കാർക്ക് ഈ കാലയളവില്‍ വീടോ വാഹനമോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും.
മകരം രാശിക്കാർക്ക് പുതിയ ബിസിനസുകൾ തുടങ്ങാൻ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തികമായി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)