ശുക്രൻ ധനം, തേജസ്സ്, ആഡംബരം മുതലായവയ്ക്ക് കാരണമായി കണക്കാക്കപ്പെടുന്നു. ശുക്രൻ സംക്രമത്തിന്റെ സ്വാധീനം മൂലം ചില രാശിക്കാർക്ക് ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമായ ശുക്രൻ ഒക്ടോബർ 2ന് ചിങ്ങത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു. ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നതിനാൽ അത് 12 രാശികളേയും ബാധിക്കും.
ചില രാശിക്കാർക്ക് അതിന്റെ നല്ല ഫലങ്ങളും ചില രാശിക്കാർക്ക് അതിന്റെ ദോഷഫലങ്ങളും നേരിടേണ്ടി വരും. ശുക്ര സംക്രമം ഏതൊക്കെ രാശിക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് നോക്കാം...
കർക്കടകം - ചിങ്ങം രാശിയിലെ ശുക്ര സംക്രമണം മൂലം നിങ്ങൾക്ക് ജോലി സമ്മർദം വർധിച്ചേക്കാം. തിരക്കുള്ളൊരു ജീവിതമായിരിക്കും ഈ കാലയളവിൽ നിങ്ങൾക്കുണ്ടാകുക. ജോലി അംഗീകരിക്കപ്പെടാതെ പോകുമ്പോൾ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാം. ചെലവുകൾ വർധിക്കും.
ധനു - ശുക്ര സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങൾക്ക് ജോലിയിൽ സംതൃപ്തിയുണ്ടായെന്ന് വരില്ല. ജോലിയിൽ അപ്രതീക്ഷിത മാറ്റം ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങൾ ആശങ്കകൾക്ക് കാരണമാകും. സാമ്പത്തിക രംഗത്തും അൽപം മോശം സമയമായിരിക്കും. മൊത്തത്തിൽ, ചിങ്ങത്തിലെ ശുക്രന്റെ ഈ സംക്രമണം ധനു രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതാണ്.
പ്രതിവിധികൾ - എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിക്ക് പായസം സമർപ്പിക്കുക. ദിവസവും കനക്ധാരാ സ്തോത്രം പാരായണം ചെയ്യുക. വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിക്ക് 5 ചുവന്ന പൂക്കൾ സമർപ്പിക്കുക. വെള്ള, പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങൾ വെള്ളിയാഴ്ച ധരിക്കുക. വെള്ളിയാഴ്ച ഉപവസിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)