Vivo X Fold 3 Pro: ഇന്ത്യയിൽ വിവോയുടെ ആദ്യ ഫോൾഡബിൾ ഫോണായി എക്സ് ഫോൾഡ് 3 പ്രോ; ഫീച്ചറുകൾ

വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എക്സ് ഫോൾഡ് 3 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ പുറത്തിറക്കുന്ന വിവോയുടെ ആദ്യത്തെ ഫോൾഡബിൾ ഫോണാണ് എക്സ് ഫോൾഡ് 3 പ്രോ. 

 

സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മടക്കാവുന്ന ഫോൺ കൂടിയാണ് വിവോ എക്സ് ഫോൾഡ് 3 പ്രോ. 

 

1 /6

രണ്ട് LPTO അമോലെഡ് സ്‌ക്രീനുകൾ, 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ബാറ്ററി, ഡോള്‍ബി വിഷന്‍, HDR10+, ZREAL സാങ്കേതികവിദ്യ തുടങ്ങിയവ ഈ ഫോണിന്റെ സവിശേഷതയാണ്.   

2 /6

2480 x 2200 റെസല്യൂഷനോട് കൂടിയ 8.03 ഇഞ്ച് മെയിൻ സ്‌ക്രീനും, 2748 x 1172 റെസല്യൂഷനുള്ള 6.53 ഇഞ്ചാണ് കവർ സ്‌ക്രീനുമാണ് ഈ ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ടച്ച് ഒഎസ് കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് ആണ് ഫോണിലുള്ളത്.   

3 /6

16 ജിബി റാം 512 ജിബി സ്റ്റോറേജ് കപാസിറ്റി, അള്‍ട്രാ തിന്‍ ഡിസ്പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്.  

4 /6

രണ്ട് സ്‌ക്രീനുകളിൽ ഓരോന്നിനും കീഴെ ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് റീഡറുമുണ്ട്.  5,700 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.  236 ഗ്രാം മാത്രമാണ് ഭാരം. കാർബൺ ഫൈബർ ഹിഞ്ച് ആണ് അതിന് സഹായിക്കുന്നത്.   

5 /6

ഫോണിൽ ഒരുക്കിയിട്ടുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ f/1.68 അപ്പേർച്ചറും ഒഐഎസ് (OIS) പിന്തുണയുമുള്ള 50 MP മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 64 MP ടെലിഫോട്ടോ ലെൻസും, 50 MP അൾട്രാ വൈഡ് ലെൻസുമാണുള്ളത്. 32MPയുടെ സെൽഫി ഷൂട്ടറാണുള്ളത്.   

6 /6

വിവോ എക്‌സ് ഫോൾഡ് 3 പ്രോയുടെ ഇന്ത്യയിലെ വില 16 ജിബി/ 512 ജിബി മോഡലിന് 1,59,999 രൂപയാണ്. vivo.com, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ നിന്നും മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയും ജൂൺ 13 മുതൽ വാങ്ങാൻ സാധിക്കും.  

You May Like

Sponsored by Taboola