Weekly Horoscope: ഈ വർഷത്തിലെ അവസാന മാസം തുടങ്ങിയിരിക്കുകയാണ്. ഡിസംബർ മാസത്തിലെ ആദ്യത്തെ ആഴ്ച ആർക്ക് നല്ലത് ആർക്കൊക്കെ മോശം എന്നറിയാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. ജ്യോതിഷപ്രകാരം വരുന്ന 7 ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും.
മേടം - ഈ ആഴ്ച നിങ്ങൾക്ക് വളരെ ഗുണകരമായിരിക്കും. വളരെ മികച്ച സമയമാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയിൽ മാറ്റമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും.
ഇടവം - ജോലിയുടെ കാര്യമെടുക്കുമ്പോൾ നിങ്ങൾ ആഗ്രഹിച്ച പോലെ അനുകൂലമായ ദിവസങ്ങളായിരിക്കും ആഴ്ചയുടെ ആദ്യ നാളുകളിൽ ഉണ്ടാകുക. എന്നാൽ പിന്നീടങ്ങോട്ട് പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങളും ഉടലെടുത്തേക്കാം.
മിഥുനം - ഗുണദോഷ സമ്മിശ്രമായ ദിവസങ്ങളായിരിക്കും മിഥുനം രാശിക്കാർക്ക് ഈ ആഴ്ച. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ചില സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടതായി വരും. പൊതുവെ ഈ രാശിക്കാർക്ക് അത്ര മോശം സമയമായിരിക്കില്ല.
കര്‍ക്കടകം - കർക്കടകം രാശിക്കാർക്ക് അനുകൂലമായ ആഴ്ചയായിരിക്കും ഇത്. ജോലിയിലെ തടസങ്ങളൊക്കെ നീങ്ങും. രോഗങ്ങളിൽ നിന്ന് മുക്തി നേടുമെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമായി കാണരുത്.
ചിങ്ങം - ചിങ്ങം രാശിക്കാര്‍ക്ക് വളരെ പ്രതിസന്ധികൾ നിറഞ്ഞ ആഴ്ചയായിരിക്കും ഇത്. ജോലിയിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ബിസിനസുകാർക്ക് നഷ്ടങ്ങൾ സംഭവിച്ചേക്കാം.
കന്നി - കന്നി രാശിക്കാർ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ഈ ആഴ്ചയിൽ സംഭവിക്കണമെന്നില്ല. എന്നാൽ പ്രതീക്ഷ കൈവിടുകയും വേണ്ട. കുടുംബത്തൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം.
തുലാം - തുലാം രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പരീക്ഷകളിൽ വിജയമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ അശ്രദ്ധ ഒഴിവാക്കുക. ഉത്തരവാദിത്തം കൂടും.
വൃശ്ചികം - വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നൽകുന്ന ആഴ്ചയായിരിക്കും ഇത്. കുടുംബത്തിലും ജോലിയിലും ആഗ്രഹിക്കുന്നതെല്ലാം നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
ധനു - ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം. ഈ രാശിക്കാർ ഇടപെടുന്ന കാര്യങ്ങളിൽ അനുകൂല ഫലങ്ങളുണ്ടാകുന്നു. സാമ്പത്തികപരമായി വളരെ അനുകൂലമായ സമയമാണ്. ബിസിനസിലും നേട്ടങ്ങൾ കൊയ്യാം.
മകരം - ജോലിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ആഴ്ചയായിരിക്കുമിത്. എല്ലാ കാര്യങ്ങളിലും ദൈവാനുഗ്രഹം ഉണ്ടാകും. ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാവാം.
കുംഭം - കുറച്ച് കാലതാമസം എടുത്താലും കുംഭം രാശിക്കാർ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കും. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനാകും. വിദ്യാഭ്യാസ കാര്യത്തില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടി വരും. എന്നാൽ അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും.
മീനം - മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യം ശ്രദ്ധിക്കണം. വരുമാനവും ചെലവും കൂടാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.