ബദാം പോഷക സമ്പന്നമായ ഭക്ഷണമാണ്. വൈജ്ഞാനിക പ്രവർത്തനത്തെ വർധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണിത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച നട്സാണ് ബദാം. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ബദാമിൽ കലോറി കൂടുതലാണ്. ഒരു ദിവസം ഏകദേശം ഒരു ഔൺസ് (28 ഗ്രാം) ബദാം കഴിക്കുക. അതായത് ഏകദേശം 23 ബദാം. ഇതിൽ ഏകദേശം 160-170 കലോറി അടങ്ങിയിട്ടുണ്ട്.
മെറ്റബോളിസം മികച്ചതാക്കുന്നു: മെറ്റബോളിസം വർധിപ്പിക്കുന്നതിന് ബദാം മികച്ചതാണ്. ബദാമിലെ പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സംയോജനത്തിന് ദഹനത്തിന് കൂടുതൽ ഊർജ്ജം ആവശ്യമാണ്, ഇത് നിങ്ങളുടെ ഉപാപചയ നിരക്കിൽ വർധനവുണ്ടാക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയുന്നു: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബദാമിന്റെ പ്രാഥമിക ഗുണങ്ങളിലൊന്ന് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുന്നുവെന്നതാണ്. നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് ബദാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
പോഷകങ്ങളാൽ സമ്പന്നം: ബദാം അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ബദാം ഉറപ്പാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമാകേണ്ടത് പ്രധാനമാണ്. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ ഇവ സഹായിക്കും. ബദാം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ദിവസം മുഴുവനും മികച്ച ഊർജ്ജ നില പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന് മികച്ചത്: ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ, ബദാം ഹൃദയാരോഗ്യത്തിന് നല്ല ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ ബദാമിൽ കൂടുതലാണ്.ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.