Alia Bhatt അവതരിപ്പിക്കുന്ന കാമാത്തിപുരയിലെ Gangubai Kathiawadi യെ കുറിച്ചറിയാം

1 /5

സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ ഗംഗുഭായി കത്തിയവാഡിയുടെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്‌തിരുന്നു. ട്രെയ്‌ലർ അതിഗംഭീരമായി ആണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ശേഷം ഒട്ടേറെ പേർ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ആരാണ് ഗംഗുഭായി കത്തിയവാഡിയെന്ന്.

2 /5

പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ ചുവന്ന തെരുവായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി.  ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ  ഈ റാണി. 

3 /5

എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.

4 /5

ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമതിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറി.

5 /5

അജയ് ദേവ്ഗൺ ചിത്രത്തിൽ അഭിനയിക്കാൻ ആരംഭിച്ചിട്ടുണ്ടെങ്കിലും വേഷമെന്താണെനോ കഥാപാത്രത്തിന്റെ പേരെന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല.  

You May Like

Sponsored by Taboola