World Tourism Day: നീണ്ട വാരാന്ത്യം ആഘോഷിക്കാന്‍ പറ്റിയ 6 മനോഹരമായ സ്ഥലങ്ങള്‍

World Tourism Day 2023: സെപ്റ്റംബര്‍ അവസാനിച്ച് ഒക്ടോബര്‍ പിറക്കുന്നതോടെ നീണ്ട വാരാന്ത്യമാണ് ലഭിക്കുന്നത്.  സെപ്റ്റംബര്‍ 30 ശനിയാഴ്ചയാണ്. ഒക്ടോബര്‍ 1 ഞായര്‍, പിന്നെ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി അവധി ദിനം. ജോലിക്കാരെ സംബന്ധിച്ചിടത്തോളം അടുപ്പിച്ച് 3 ദിവസം അവധി ലഭിക്കുന്നത് ഒരു ചെറിയ ഫാമിലി ട്രിപ്പ്‌  പ്ലാന്‍ ചെയ്യാനുള്ള അവസരമാണ്... 

കുറഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ വളരെ മനോഹരമായ പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. 2023ലെ ലോക ടൂറിസം ദിനത്തിൽ, നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന രാജ്യത്തുടനീളമുള്ള 6 പ്രധാന സ്ഥലങ്ങൾ അറിയാം 

 

1 /7

World Tourism Day 2023: നീണ്ട വാരാന്ത്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക ഇപ്പോള്‍ നമ്മുടെ രാജ്യത്ത് കാലാവസ്ഥ ഏറെ മികച്ചതാണ്. അധികം ചൂടുമില്ല, എന്നാല്‍ തണുപ്പ് കാലം ഒട്ട് ആരംഭിച്ചിട്ടുമില്ല. ഈ സമയം ചെറിയ യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. യാത്രാ പ്രേമികൾക്ക്  തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാനായി നീണ്ട വാരാന്ത്യം പ്രയോജനപ്പെടുത്താനുള്ള സമയമാണിത്.  ഈ സമയം യാത്രയ്ക്ക് പറ്റിയ ചെലവ് കുറഞ്ഞ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.... 

2 /7

വാരണാസി  (Varanasi) ഒരു ഹൈന്ദവ ആത്മീയ കേന്ദ്രമായ വാരണാസി, ജാതി, മത,  വ്യത്യാസമില്ലാതെ വിനോദസഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്ന വിസ്മയിപ്പിക്കുന്ന ഒരു സ്ഥലമാണ്‌. ഈ പുനി നഗരം ഏറെ മനോഹരമാണ്. ഈ തെരുവുകളിലൂടെ നടക്കുക, സ്ട്രീറ്റ് ഫുഡ്‌ ആസ്വദിക്കുക, വൈകുന്നേരങ്ങളിലെ ഗംഭീരമായ ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നിങ്ങളുടെ ദിവസം അവസാനിപ്പിക്കുക. നിങ്ങൾക്ക് ശാസ്ത്രീയ സംഗീതം ഇഷ്ടമാണെങ്കിൽ, അസ്സി ഘട്ടിലേക്ക് പോകുക, പരിശീലനം ലഭിച്ച ക്ലാസിക്കൽ കലാകാരന്മാർ അവതരിപ്പിക്കുന്ന സുബഹ്-ഇ-ബനാറസ്' എന്ന സംഗീത വിരുന്നിൽ പങ്കെടുക്കുക. ചുരുങ്ങിയ ദിവസത്തില്‍ ഏറെ മനോഹരമായ ഒരു ഉണര്‍വ് നിങ്ങള്‍ക്ക് ഈ പ്രദേശം സമ്മാനിയ്ക്കും... 

3 /7

ഷില്ലോങ്   മേഘാലയ തലസ്ഥാന നഗരിയായ  ഷില്ലോങ് അതിന്‍റെ പ്രകൃതി സൗന്ദര്യത്താൽ നിങ്ങളെ വിസ്മയിപ്പിക്കും. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ, പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ പള്ളികൾ, രുചികരമായ ഭക്ഷണം.. എല്ലാംകൊണ്ടും ഷില്ലോങ് വളരെ മനോഹരമാണ്.    

4 /7

ജയ്പൂർ   തിളങ്ങുന്ന കൊട്ടാരങ്ങൾ മുതൽ ഭീമാകാരമായ കോട്ടകൾ വരെ, രാജസ്ഥാൻ തലസ്ഥാനം വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. രാജസ്ഥാന്‍റെ മഹത്തായ വാസ്തുവിദ്യ, സംഗീത നൃത്ത സംസ്കാരം എന്നിവ ഏറെ ആകര്‍ഷകമാണ്. പിങ്ക് സിറ്റി തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.    

5 /7

ഹൈദരാബാദ് ഹൈദരാബാദ് അതിന്‍റെ ചരിത്രത്തിനും പൈതൃകത്തിനും സംസ്കാരത്തിനും തീർച്ചയായും ഭക്ഷണത്തിനും പേരുകേട്ടതാണ്. മികച്ച വാസ്തുവിദ്യയുടെയും രുചികരമായ ഭക്ഷണത്തിന്‍റെയും പേരിലാണ് ഈ നഗരം പ്രസിദ്ധി നേടിയിരിയ്ക്കുന്നത്. റാമോജി ഫിലിം സ്റ്റുഡിയോ സന്ദർശിക്കാം. ഗോൽക്കൊണ്ട കോട്ടയും സലാർ ജംഗ് മ്യൂസിയവും കാണാം, ഹൈദരാബാദിലെ രുചിയേറിയ മാംസാഹാരവും സുഗന്ധമുള്ള ബിരിയാണിയും ആസ്വദിക്കാം... 

6 /7

ഗോവ ഇന്ത്യയിൽ ഏറ്റവുമധികം തവണ അല്ലെങ്കില്‍ ആളുകള്‍ വീണ്ടും സന്ദർശിച്ച സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. എന്തുകൊണ്ട്, എന്നാല്‍ രുചികരമായ സമുദ്രവിഭവങ്ങൾ, അതിശയകരമായ ബീച്ചുകൾ, മനോഹരമായ പള്ളികൾ, മനോഹരമായ സൂര്യാസ്തമയം, അടിപൊളി നൈറ്റ് ലൈഫ് എന്നിവ ഗോവയെ എന്നും വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.  

7 /7

കേരളം  ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടാമതൊരു പ്രദേശത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല... നേരെ വിട്ടോളൂ... 

You May Like

Sponsored by Taboola