Mumbai: കഴിഞ്ഞ ഐപിഎല്ലിൽ പല താരങ്ങളുടെ ഫിറ്റനസിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. ബിസിസിഐ താരങ്ങളുടെ ഫിറ്റ്നസിനെ കാര്യമാക്കുന്നില്ലയെന്നായിരുന്ന പല മേഖലകലിൽ നിന്നുള്ള വിമർശനങ്ങൾ. രോഹിത് ശർമ ഉൾപ്പെടയുള്ള താരങ്ങളുടെ ഫിറ്റനെസ് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. അങ്ങനെ ഇരിക്കെയാണ് എല്ലാവരെയും പിടി വീഴുത്തുന്ന രീതിയിൽ പുതിയ ഫിറ്റനസ് ടെസ്റ്റ് ബിസിസിഐ ഉൾപ്പെടുത്താൻ പോകാന്നുത്. യോ-യോ പോലെ കൂടുതൽ കഠിനവും കൃത്യതയുമാണ് പുതിയ ഫിറ്റനസ് ടെസ്റ്റ്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റനസ് ലോകോത്തരമാക്കിയത് Yo-Yo ടെസ്റ്റിലൂടെയാണ്. അദ്യ ഘട്ടങ്ങളിൽ സുരേഷ് റെയ്നയെ പോലെയുള്ള താരങ്ങൾ യോ-യോവിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ താരങ്ങൾക്കായുള്ള ഫിറ്റനസ് യോ-യോക്കൊപ്പം വർധിപ്പിക്കുകയാണ്. താരങ്ങളുടെ കായികക്ഷമ കുടതുൽ ലോകോത്തരമാക്കാനാണ് പുതിയ ഫിറ്റനസ് മാനദണ്ഡവുമായി ബിസിസിഐ എത്തുന്നത്.
ALSO READ: Gabba Test പ്രകടനം; Pant Test Wicket Keeper Rank പട്ടികയിൽ ഒന്നാമത്
താരങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ രണ്ട് കിലോമീറ്റർ ദൂരം ടൈ ട്രയൽ നടത്താനാണ് BCCI പുതുതായി തീരുമാനിക്കുന്നത്. ഇന്ത്യൻ എക്സപ്രസിന്റെ റിപ്പോർട്ട് പ്രകാരം ഫാസ്റ്റ് ബോളർമാർ 8 മിനിറ്റ് 15 സെക്കൻഡുകൾ കൊണ്ടാണ് 2 കിലോ മീറ്റർ ദുരം ഓടിയെത്തേണ്ടത്. ബാറ്റ്സ്മാനും സ്പിൻ ബോളർമാരും 8 മിനിറ്റും 30 സെക്കൻഡുകളും എടുത്ത് വേണം 2 കിലോ മീറ്റർ ദൂരം മറികടക്കേണ്ടത്. എന്നാൽ അതോടൊപ്പം താരങ്ങൾ യോ-യോ ടെസ്റ്റും മറികടക്കണം.
ALSO READ: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ
യോ-യോ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ എ ഗ്രേഡ് താരങ്ങളായ വിരാട് കോലി (Virat Kohli) ഹാർദിക പാണ്ഡ്യ തുടങ്ങിയ വളരെ കുറച്ച് സമയമെടുത്താണ് പാസായത്. യോ-യോ ടെസ്റ്റിൽ ഏറ്റവും കുറഞ്ഞത് വേണ്ട 17.1 തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ബിസിസിഐയുമായി കരാറിലുള്ള താരങ്ങൾക്ക് പുതിയ ഫിറ്റനസ് ടെസ്റ്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു കഴിഞ്ഞതായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...