ദുബായ് : ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സത്തൽ ടോസ് പാകിസ്ഥാന്. ടോസ് നേടിയ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നാല് പ്രധാന മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് തങ്ങളുടെ ബദ്ധ വൈരികൾക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡയും, ഹോങ്കോങ് മത്സരത്തിലെ വിശ്രമത്തിന് ശേഷം ഹാർദിക് പാണ്ഡ്യയും സ്പിന്നർ രവി ബിഷ്നോയി, വിക്കറ്റ് കീപ്പറായി റിഷഭ് പന്തുമാണ് പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. ആവേശ് ഖാനെയും ടീമിന്റെ പുറത്ത് നിറുത്തി
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ ടീമിൽ ഒരുമാറ്റം നടത്തിയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ബോളിങ് ശക്തമാക്കാൻ മുഹമ്മദ് അസനെയ്നെയാണ് പാകിസ്ഥാൻ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തിരുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവി ബിഷ്നോയി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്.
പാകിസ്ഥാന്റെ പ്ലേയിങ് ഇലവൻ : ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമദ്, ഖുഷ്ദിൽ ഷാ, അസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് അസനെയ്ൻ.
ഇന്ത്യ പാക് മത്സരം എവിടെയാണ് നടക്കുന്നത്?
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരം നടക്കുന്നത്.
ഇന്ത്യ പാക് മത്സരം ഓൺലൈൻ എങ്ങനെ കാണാം?
സ്റ്റാർ നെറ്റ്വർക്കിനാണ് ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം. അതുകൊണ്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യ പാകിസ്ഥാൻ മത്സരം ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ഇന്ത്യ പാക് മത്സരം ടിവിയിൽ എവിടെ കാണാം?
സ്റ്റാർ നെറ്റ്വർക്കിനാണ് ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം. അതുകൊണ്ട് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം സംപ്രേഷണം ചെയ്യുന്നത്.
ഇന്ത്യ പാകിസ്ഥാൻ മത്സരം
രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.