Tokyo Olympics 2020: കടുത്ത പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്ങ് ജിയാവോ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച് PV സിന്ധു.
വാശിയേറിയ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് PV Sindhu ചൈനയുടെ ഹെ ബിങ്ങ് ജിയാവോയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-13 ന് സിന്ധു സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ഗെയിം 21-15 ന് താരം സ്വന്തമാക്കി. ഒപ്പം വെങ്കല മെഡലും....!
ഇതോടെ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായി മെഡല്‍ നേടിയ താരമെന്ന ഖ്യാതിയും സിന്ധു കരസ്ഥമാക്കി. ഇത് പി വി സിന്ധുവിന്‍റെ രണ്ടാം ഒളിമ്പിക്സ് ആണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് താരം.
Also Read: Tokyo Olympics 2020: PV സിന്ധുവിന്‍റെ വെങ്കല പോരാട്ടം ഇന്ന്
അതേസമയം, കഴിഞ്ഞ ദിവസം നടന്ന വനിതാ സെമിഫൈനലിൽ ചൈനീസ് തായ്‌പേയ് താരം സൂ യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റ് 18-21 കൈവിട്ട സിന്ധു രണ്ടാം സെറ്റിൽ 12-21ന് പതറുകയായിരുന്നു. ഇരുവരും ഇതുവരെ 19 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ 14 തവണയും സൂ യിങ്ങ് സിന്ധുവിനെ പരാജയപ്പെടുത്തുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ (Akane Yamaguchi)പരാജയപ്പെടുത്തിയാണ് പി വി സിന്ധു (P V Sindhu) സെമിയില്‍ കടന്നത്. സ്കോര്‍ 21–13, 22–20.
ടോക്കിയോ ഒളിമ്പിക്സില്‍, കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള സിന്ധു വിന്‍റെ തീവ്രശ്രമം ഫലം കണ്ടില്ല എങ്കിലും ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ സിന്ധുവിന് കഴിഞ്ഞു.