ചെന്നൈ: കൊറോണ വൈറസ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് അംഗങ്ങള്‍ക്കെതിരെ മറ്റ് ടീമംഗങ്ങള്‍. കൊറോണ വൈറസിനെതിരെ CSK താരങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്നാണ് മറ്റ് ടീമംഗങ്ങള്‍ ആരോപിക്കുന്നത്. ചെന്നൈ ടീമിന് ശക്തമായ താക്കീത് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങി;ഐപിഎല്ലില്‍ കളിക്കില്ല!
കൊറോണയ്ക്കെതിരെ മറ്റ് ടീമുകള്‍ കടുത്ത ജാഗ്രത പുലര്‍ത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ ഇക്കര്യത്തില്‍ വീഴ്ച വരുത്തി. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ipl മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്. എന്നിട്ടും ഹോട്സ്സ്പോട്ടായ ചെന്നൈയില്‍ അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത് ചെന്നൈ ടീമിന്റെ ഗൗരവ കുറവിന്റെ ഉദാഹരണമാണെന്നും ആക്ഷേപമുണ്ട്.
UAE calling!
The Royal Challengers are all set to take-off!
Drop a if you’re happy to see the RCB fam together again! #PlayBold #TravelDays #IPL2020 pic.twitter.com/nHLj6TUegV
— Royal Challengers Bangalore (@RCBTweets) August 21, 2020
IPL 2020; CSK താരത്തിനു കൊറോണ, സംഘത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം
മറ്റ് ടീമുകളിലെ കളിക്കാര്‍ PPE കിറ്റ് ഉള്‍പ്പടെ ധരിച്ച് സുരക്ഷിതരായിരുന്നപ്പോള്‍ മാസ്ക് പോലും ധരിക്കാതെ ചെന്നൈ താരങ്ങള്‍ വിമാനത്താവളത്തില്‍ ഉള്‍പ്പടെ കൂട്ടം കൂടി നിന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച ചെന്നൈ താരം ദീപക് ചാഹര്‍ ബന്ധു കൂടിയായ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചാഹറിന് ട്വിറ്ററില്‍ നല്കിയ മറുപടിയും ഇതിനിടെ വൈറലായി.
A spring in their steps and excitement in their eyes
| Some snapshots from earlier today as DC stars embarked on their journey to Dubai.#Dream11IPL #YehHaiNayiDilli pic.twitter.com/uGFwxUfSPe
— Delhi Capitals (Tweeting from (@DelhiCapitals) August 23, 2020
കട്ടൗട്ടിനെ ചൊല്ലി തര്‍ക്കം; തമ്മിലടിച്ച് രോഹിത്-ധോണി ആരാധകര്‍!!
ചെന്നൈ ടീം ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളില്‍ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട ദീപക് ചാഹറിനെ രാഹുല്‍ ചാഹര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു 'ഞങ്ങള്‍ എല്ലാവരുടെയും കൊറോണ വൈറസ് പരിശോധന ഫലം രണ്ടു തവണ നെഗറ്റീവാണ് ബ്രോ. പിന്നെ കുടുംബത്തിനുള്ളില്‍ ഞങ്ങള്‍ മാസ്ക് ധരിക്കാറില്ല.' എന്നായിരുന്നു ദീപക് ചാഹറിന്റെ മറുപടി.
Madras Bye-bye! Hello Dubai!#StartTheWhistles #whistlepodu #Yellove pic.twitter.com/NeCoFJuQ99
— Chennai Super Kings (@ChennaiIPL) August 21, 2020
റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരം
ഇതിനിടെ, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ആശയം മുന്നോട്ട് വച്ചത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് എന്ന് വ്യക്തമാക്കി CSK സിഇഒ കാശി വിശ്വനാഥന് രംഗത്തെത്തി. ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാമ്പ് നടന്നത്.
Two points to those who can guess all members of our #OneFamily present in this frame!#MumbaiIndians #MI #Dream11IPL pic.twitter.com/mVtQeuo2in
— Mumbai Indians (@mipaltan) August 21, 2020
CSK-ലെ രണ്ടാമത്തെ താരത്തിനും കൊറോണ സ്ഥിരീകരിച്ചു; ആശങ്കയില്‍ ചെന്നൈ
ഐപിഎല്ലിനു മുന്നായി ഇന്ത്യയില്‍ വച്ച് പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ഒരേയൊരു ടീമാണ് CSK. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ചെന്നൈ താരങ്ങളായ ധോണിയും റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചതും ഇതേ ക്യാമ്പില്‍ വച്ചാണ്. BCCIയുടെ തീരുമാനത്തെ' പോലും മറിക്കടന്നാണ് CSK പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് എന്നും ആക്ഷേപമുണ്ട്.