IPL 2020: ധോണി ചെന്നൈയില്‍... 'വിമാന ചിത്രം' പങ്കുവച്ച് റെയ്ന, മാസ്ക്കില്ലെന്ന് വിമര്‍ശനം

2019 ഏകദിന ലോകകപ്പ് സെമിയ്ക്ക് ശേഷം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുന്ന ധോണിയുടെ തിരിച്ചുവരവാണ് IPL 2020.

Last Updated : Aug 15, 2020, 02:26 PM IST
  • മറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) താരങ്ങളായ സുരേഷ് റെയ്ന, പീയുഷ് ചൗള, കേദാര്‍ ജാദവ്, ദീപ ചാഹര്‍ എന്നിവരും ക്യാമ്പിലെത്തിയിട്ടുണ്ട്.
  • വിമാനത്തില്‍ യാത്ര ചെയ്യുന്ന ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
  • മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
  • ഒരാഴ്ച നീളുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ രവീന്ദ്ര ജഡേജ എത്തിയിട്ടില്ല. ക്യാമ്പിനെത്തിയ താരങ്ങളുടെ ആദ്യ COVID 19 പരിശോധന ഫലം നെഗറ്റീവാണ്.
IPL 2020: ധോണി ചെന്നൈയില്‍... 'വിമാന ചിത്രം' പങ്കുവച്ച് റെയ്ന, മാസ്ക്കില്ലെന്ന് വിമര്‍ശനം

ചെന്നൈ: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(Indian Premier League)നുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. IPL പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി (MS Dhoni) ചെന്നൈയിലെത്തി. 2019 ഏകദിന ലോകകപ്പ് സെമിയ്ക്ക് ശേഷം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുന്ന ധോണിയുടെ തിരിച്ചുവരവാണ് IPL 2020.

മറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) താരങ്ങളായ സുരേഷ് റെയ്ന (Suresh Raina), പീയുഷ് ചൗള, കേദാര്‍ ജാദവ്, ദീപ ചാഹര്‍ എന്നിവരും ക്യാമ്പിലെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സുരേഷ് റെയ്നയാണ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Suresh Raina (@sureshraina3) on

ഏറെ നാളുകള്‍ക്ക് ശേഷമുള്ള ധോണി(MS Dhoni) തിരിച്ചുവരവ് ആഘോഷമാക്കുന്ന ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് ഈ ചിത്രം ഏറ്റെടുത്തത്. എന്നാല്‍, മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. 

ഒരാഴ്ച നീളുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ രവീന്ദ്ര ജഡേജ എത്തിയിട്ടില്ല. ക്യാമ്പിനെത്തിയ താരങ്ങളുടെ ആദ്യ COVID 19 പരിശോധന ഫലം നെഗറ്റീവാണ്. മൂന്നു ദിവസത്തിനു ശേഷം നടക്കുന്ന പരിശോധനയുടെ ഫലം കൂടി നെഗറ്റീവായാല്‍ IPL വേദിയായ ദുബായിലേക്ക് ഓഗസ്റ്റ് 21ന് താരങ്ങള്‍ പറക്കും.

Trending News