Sevilla : യുറോ കപ്പ് 2020 (Euro Cup 2020) ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കവെ സ്പെയിന്റെ ഫുട്ബോൽ ടീം നായകൻ സെർജിയോ ബുസ്ക്വറ്റ്സിന് (Sergio Busquets) കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്പെയിന്റെ ഫുട്ബോൾ ഫെഡറേഷനായ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
COMUNICADO OFICIAL | Sergio Busquets
La RFEF lamenta comunicar que su capitán Sergio Busquets ha resultado positivo en los últimos test PCR realizados esta mañana en la concentración de la Selección nacional en Las Rozas.
Más información: https://t.co/SpLrAn0mEC pic.twitter.com/GabI1o8KLg
— Selección Española de Fútbol (@SeFutbol) June 6, 2021
താരങ്ങളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കിടെയാണ് 32 കാരനായി ബുസ്ക്വറ്റ്സിന് രോഗബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് ബാക്കിയുള്ള താരങ്ങളിൽ പരിശോധന നടത്തിയപ്പോൾ എല്ലവരും കോവിഡ് നെഗറ്റീവാണെന്ന് ആർഎഫ്ഇഎഫ് അറിയിച്ചു. ബുസ്ക്വറ്റ്സുമായി അടുത്ത് ഇടപഴകിയവരെ പ്രത്യേകം നിരീക്ഷണത്തിലാക്കിട്ടുണ്ടെന്ന് ഫെഡറേഷൻ കൂട്ടിച്ചേർത്തു. ബുസ്ക്വറ്റ്സ് ക്യാമ്പ് വിടുകയും ചെയ്തു.
ടീമിലെ ഒരു താരത്തിന്റെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശീലനം ഓരോ താരങ്ങളിലായി മാത്രം തൽക്കാലം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ഈ വരുന്ന വെള്ളിയാഴ്ചയാണ് ജൂൺ 12നാണ് യുറോ കപ്പ് 2020ന് തുടക്കമാകുന്നത്.
ജൂൺ 14നാണ് സ്പെയിനിന്റെ ആദ്യ മത്സരം. സ്വീഡനാണ് എതിരാളി. ഗ്രൂപ്പ് ഇയിൽ സ്വീഡനെ കൂടാതെ പോളണ്ടും സ്ലൊവാക്യയും സ്പെയിനെതിരെ അണിനിരക്കുന്നുണ്ട്.
ALSO READ: Real Madrid വീണ്ടും Carlo Ancelotti യുടെ കീഴിൽ, എവർട്ടണുമായിട്ടുള്ള കരാർ റദ്ദാക്കി
ബുസ്ക്വറ്റ്സ് സ്പെയിൻ ദേശീയ ടീമിനായി 120 തവണ ബൂട്ട് അണിഞ്ഞിട്ടുണ്ട്. ടീമിൽ താരത്തിന്റെ സാന്നിധ്യത്തിലാണ് 2010 ലോകകപ്പും 2012 യൂറോ കപ്പും സ്പെയിൻ സ്വന്തമാക്കുന്നത്.
ALSO READ: IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
ക്ലബ് ഫുട്ബോളിൽ മികച്ച് ട്രോഫി റിക്കോർഡാണ് ബുസ്ക്വറ്റ്സിനുള്ളത്. ബാഴ്സലോണ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയപ്പോഴും ടീമിൽ ബുസ്ക്വറ്റ്സിന്റെ സാന്നിധ്യമുണ്ടായിരുന്നു. എട്ട് തവണ ലാലിഗിയിൽ മുത്തമിട്ടിട്ടുണ്ട് ഈ താരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...