IND vs AUS 2nd Test : നൂറാം ടെസ്റ്റിൽ ബൗണ്ടറി പായിച്ച് ഇന്ത്യയെ ജയിപ്പിച്ച് പുജാര; ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി ഇന്ത്യ

India vs Australia Delhi Test : ഇരു ഇന്നിങ്സുകളിലായി രവീന്ദ്ര ജഡേജയ്ക്ക് പത്ത് വിക്കറ്റ് നേട്ടം

Written by - Jenish Thomas | Last Updated : Feb 19, 2023, 02:54 PM IST
  • പരമ്പരയിലെ രണ്ടാം മത്സരവും ഇന്ത്യ സ്വന്തമാക്കി.
  • ആറ് വിക്കറ്റിനാണ് ഇന്ത്യ ഡൽഹിയിൽ വെച്ച് ഇന്ത്യ കംഗാരുക്കളെ തകർത്തത്.
  • രണ്ടാം ഇന്നിങ്സിൽ ഓസീസ് ടീം ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്നാം ദിനത്തിലെ രണ്ടാം സെക്ഷനിൽ തന്നെ കണ്ടെത്തുകയായിരുന്നു.
  • ഇരു ഇന്നിങ്സുകളിലായി രവീന്ദ്ര ജഡേജയ്ക്ക് പത്ത് വിക്കറ്റ് നേട്ടം.
IND vs AUS 2nd Test : നൂറാം ടെസ്റ്റിൽ ബൗണ്ടറി പായിച്ച് ഇന്ത്യയെ ജയിപ്പിച്ച് പുജാര; ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി ഇന്ത്യ

ന്യൂ ഡൽഹി : ഓസ്ട്രേലിയക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരവും ഇന്ത്യ സ്വന്തമാക്കി. ആറ് വിക്കറ്റിനാണ് ഇന്ത്യ ഡൽഹിയിൽ വെച്ച് ഇന്ത്യ കംഗാരുക്കളെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ഓസീസ് ടീം ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്നാം ദിനത്തിലെ രണ്ടാം സെക്ഷനിൽ തന്നെ കണ്ടെത്തുകയായിരുന്നു. ഇരു ഇന്നിങ്സുകളിലായി രവീന്ദ്ര ജഡേജയ്ക്ക് പത്ത് വിക്കറ്റ് നേട്ടം.

ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഉസ്മാൻ ഖവാജയുടെയും പീറ്റർ ഹാൻഡ്സ്കോംബിന്റെയും പ്രകടന മികവിൽ സന്ദർശകർ ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സിൽ 263 റൺസെടുത്തു. അതേസമയം ആദ്യ ഇന്നിങ്സിൽ ഓസീസ് സ്പിൻ അറ്റാക്കിൽ ഇന്ത്യയുടെ മുന്നേറ്റ നിര തകർന്നടിയുകയായിരുന്നു. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ അക്സർ പട്ടേലും ആർ അശ്വിനും ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് ലീഡിന് രണ്ട് റൺസ് അകലെ വരെയെത്തിച്ചു. 74 റൺസെടുത്ത അക്സർ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മുതൽക്കൂട്ടായത്. അഞ്ച് വിക്കറ്റ് നേടിയ നഥാൻ ലയോണാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ കറക്കി വീഴ്ത്തിയത്.

ഒരു റണിസ് ലീഡിന്റെ പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റ് വീശിയ ഓസീസിന് ആദ്യമൊന്ന് പിഴച്ചെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടിൽ ട്രാവിസ് ഹെഡ്ഡും മാർനെസ് ലാബുഷെയ്നും ചേർന്ന് സന്ദർശകർക്ക് പ്രതീക്ഷ നൽകി. എന്നാൽ മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഓസ്ട്രേലിയയ്ക്ക് ആകെ പിഴക്കുകയായിരുന്നു. മൂന്നാം  ദിനത്തിന്റെ ആദ്യ സെക്ഷനിൽ തന്നെ ജഡേജയും അശ്വിനും ചേർന്ന് ഒമ്പത് ഓസീസ് ബാറ്റർമാരെയാണ് ഡ്രെസ്സിങ് റൂമിലേക്ക് മടക്കിയത്. രണ്ടാം ഇന്നിങ്സിൽ ജഡേജ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്.

ALSO READ : IND vs AUS: ഓസീസിനെതിരെ 100 വിക്കറ്റ് നേട്ടവുമായി അശ്വിൻ; അപൂർവ നേട്ടവുമായി ജഡേജ

തുടർന്ന് 115 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയെ സമ്മർദ്ദത്തിലാഴ്ത്തികൊണ്ട് കെ.എൽ രാഹുൽ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമയും പുജാരയും ചേർന്ന് ഇന്ത്യ അനയാസം വിജയത്തിലേക്ക് നയക്കുമ്പോഴാണ് അടുത്ത തിരിച്ചടിയായി റൺഔട്ട് സംഭവിക്കുന്നത്. വേഗത്തിൽ ഇന്നിങ്സ് പൂർത്തിയാക്കി ഇന്ത്യയെ ജയിപ്പിക്കാനുള്ള ശ്രമിത്തിലാണ് രോഹിത്തിന് റൺഔട്ടായി പവലിയനിലേക്ക് മടങ്ങേണ്ടി വന്നത്. ശേഷം പുജാരയ്ക്കൊപ്പം വിരാട് കോലിയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പന്ത് പ്രതിരോധിക്കുന്നതിനെടയിലുള്ള പിഴവിൽ കോലി സ്റ്റമ്പിങ്ങിലൂടെ പുറത്തായി. ശേഷമെത്തിയ ശ്രെയസ് ഐയ്യർ മത്സരം രണ്ടാം സെക്ഷനിൽ തന്നെ തീർക്കാനുള്ള ശ്രമത്തിലും ക്യാച്ചിലൂടെ നഥാൻ ലിയോണിന്റെ മുന്നിൽ കീഴടങ്ങി. ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരത്തിനൊപ്പം ചേർന്ന പുജാര ഇന്ത്യയെ രണ്ടാം സെക്ഷനിൽ തന്നെ വിജയത്തിലേക്കെത്തിച്ചു.

ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് മുന്നിലെത്തി. ഇതോടെ പരമ്പര ഇന്ത്യ നിലനിർത്തുകയും ചെയ്തു. മാർച്ച് ഒന്നിനാണ് പരമ്പരയിൽ മൂന്നാം മത്സരത്തെ ടെസ്റ്റ്. ഇൻഡോറാണ് വേദി. മാർച്ച് ഒമ്പതിന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. അവസാന രണ്ട് മത്സരങ്ങളിലേക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News