Amaran Movie: തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Amaran movie theatre attack: പുലർച്ചെയാണ് തിയേറ്ററിന് നേരെ ബോംബ് എറി‍ഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2024, 05:49 PM IST
  • മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അമരൻ
  • ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ചും എതിർത്തും പല സംഘടനകളും രം​ഗത്തെത്തിയിരുന്നു
Amaran Movie: തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: ശിവകാർത്തിയേകൻ സായി പല്ലവി എന്നിവർ അഭിനയിച്ച അമരൻ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ തിയേറ്ററിന് നേരെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. പുലർച്ചെയാണ് തിയേറ്ററിന് നേരെ ബോംബ് എറി‍ഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

തിരുനെൽവേലി അലങ്കാർ തിയേറ്ററിന് നേർക്കാണ് ആക്രമണം ഉണ്ടായത്. മുഖം മറച്ച രണ്ട് പേർ തിയേറ്ററിന് മുൻപിലേക്കെത്തി. തുടർന്ന് മൂന്ന് തവണ പെട്രോൾ ബോംബ് എറിഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് തിയേറ്ററിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മേലേപാളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അമരൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ചും എതിർത്തും പല സംഘടനകളും രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിൽ കശ്മീർ ജനതയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. എന്നാൽ, ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. 14 ദിവസങ്ങൾക്കുള്ളിൽ ചിത്രം 280 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News