Anomie First Look: സത്യം ഒരിക്കലും ലളിതമല്ല...അത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? ത്രില്ലടിപ്പിക്കാൻ 'അനോമി' എത്തുന്നു

ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമാണ് അനോമി എന്നാണ് അണിയറക്കാർ പറയുന്നത്. ഇത് തെളിയിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 12:21 PM IST
  • സുജിത്ത് സാരം​ഗ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
  • ഹർഷവർധൻ രാമേശ്വർ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.
  • എഡിറ്റർ കിരൺ ദാസ് ആണ്. ചിത്രം ഈ വർഷം ഏപ്രിലിൽ റിലീസിനെത്തും.
Anomie First Look: സത്യം ഒരിക്കലും ലളിതമല്ല...അത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? ത്രില്ലടിപ്പിക്കാൻ 'അനോമി' എത്തുന്നു

റഹ്മാൻ, ഭാവന, വിഷ്ണു അ​ഗസ്ത്യ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അനോമി. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. റിയാസ് മറാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

ബ്ലിറ്റ്സ്ക്രീ​ഗ് ഫിലിംസ്, എപികെ സിനിമ എന്നിവയുടെ ബാനറിൽ കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെ ആണ് ചിത്രം നിർമ്മിക്കുന്നത്. സുജിത്ത് സാരം​ഗ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹർഷവർധൻ രാമേശ്വർ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റർ കിരൺ ദാസ് ആണ്. ചിത്രം ഈ വർഷം ഏപ്രിലിൽ റിലീസിനെത്തും. 

2024ൽ പുറത്തിറങ്ങിയ ഹണ്ട് എന്ന ചിത്രത്തിന് ശേഷം ഭാവനയുടേതായി മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. ഷെബിൻ ബൻസണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News