Nivin Pauly New Movie: ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; വെറും ഹീറോ അല്ല, നിവിൻ ഇനി 'മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ'

Nivin Pauly New Movie:  മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ സിനിമയുമായാണ് ഇത്തവണ നിവിൻ പോളി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 12:02 PM IST
  • പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റ‍ർ പങ്കുവെച്ച് നിവിൻ പോളി
  • ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ സിനിമയുമായാണ് ഇത്തവണ നിവിൻ പോളി എത്തുന്നത്
Nivin Pauly New Movie: ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; വെറും ഹീറോ അല്ല, നിവിൻ ഇനി 'മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ'

സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽമീഡിയയെ തീപിടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റ‍ർ പങ്കുവെച്ചിരിക്കുകയാണ് താരം. 

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ സിനിമയുമായാണ് ഇത്തവണ നിവിൻ പോളി എത്തുന്നത്. 'മൾട്ടിവേഴ്സ് മൻമഥൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖറാണ്.  

നവാഗതരായ അനന്ദു എസ്.രാജ്, നിതിരാജ് എന്നിരാണ് സഹരചയിതാക്കൾ.  നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് മൾട്ടിവേഴ്സ് മൻമഥൻ ഒരുങ്ങുന്നത്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News