Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക.

Written by - Zee Malayalam News Desk | Last Updated : Feb 17, 2025, 07:26 AM IST
  • ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.
  • ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ആണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നത്.
Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. പുതുമുഖം മൃണാളിനി ഗാന്ധി ആണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് നമുക്ക് കോടതിയിൽ കാണാം.

ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ആണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നത്. ജോണി ആൻ്റണി, നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സി ജോയ് വറുഗീസ്, സരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.

Also Read: Anomie First Look: സത്യം ഒരിക്കലും ലളിതമല്ല...അത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? ത്രില്ലടിപ്പിക്കാൻ 'അനോമി' എത്തുന്നു

 

സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുകയാണ്. വിനായക് ശശികുമാറിൻ്റെ ​ഗാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം - നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News