IND vs AUS : ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നും നാലും ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റമില്ല; രാഹുൽ ഏകദിന ടീമിലും; പരിക്ക് ഭേദമായിട്ടും സഞ്ജു പുറത്ത് തന്നെ

India vs Australia ODI Squad : പരിക്ക് ഭേദമായിട്ടും സഞ്ജു സാംസണിന് അവസരമില്ല. മോശം ഫോം തുടരുന്ന കെ.എൽ രാഹുൽ ടീമിൽ തന്നെ

Written by - Jenish Thomas | Last Updated : Feb 19, 2023, 06:50 PM IST
  • ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള അതെ ടീമിനെ നിലനിർത്തികൊണ്ടാണ് പരമ്പരയിലെ അവസാന മത്സരങ്ങക്ക് ഇന്ത്യ ഇറങ്ങുന്നത്.
  • കൂടാതെ ഓസ്ട്രേലിയയ്ക്തെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
  • രണ്ട് ടീമുകളിലും മോശം പ്രകടനം കാഴ്ചവെക്കുന്ന കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിട്ടുണ്ട്.
  • പരിക്ക് ഭേദമായിട്ടും മലയാളി താരം സഞ്ജു സഞ്ജു സാംസണിന് വീണ്ടും അവഗണന.
IND vs AUS : ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നും നാലും ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റമില്ല; രാഹുൽ ഏകദിന ടീമിലും; പരിക്ക് ഭേദമായിട്ടും സഞ്ജു പുറത്ത് തന്നെ

ന്യൂ ഡൽഹി : ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നും നാലും ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള അതെ ടീമിനെ നിലനിർത്തികൊണ്ടാണ് പരമ്പരയിലെ അവസാന മത്സരങ്ങക്ക് ഇന്ത്യ ഇറങ്ങുന്നത്. കൂടാതെ ഓസ്ട്രേലിയയ്ക്തെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടീമുകളിലും മോശം പ്രകടനം കാഴ്ചവെക്കുന്ന കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിട്ടുണ്ട്. പരിക്ക് ഭേദമായിട്ടും മലയാളി താരം സഞ്ജു സഞ്ജു സാംസണിന് വീണ്ടും അവഗണന.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുണ്ടാകില്ല. കുടുംബപരമായ ആവശ്യങ്ങൾക്കായിട്ടാണ് ഇന്ത്യൻ നായകൻ ടീമിൽ നിന്നും മാറി നിൽക്കുന്നത്. പകരം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യ മത്സരം നയിക്കും. രഞ്ജി ട്രോഫിക്കായി ഡൽഹി ടെസ്റ്റിൽ നിന്നും വിട്ട നിന്ന ജയദേവ് ഉനദ്ഘട്ട ടീമിലേക്ക് തിരികെയെത്തി. ഇഷാൻ കിഷൻ മാത്രമാണ് വിക്കറ്റ് കീപ്പറായി ഏകദിന ടീമിൽ ഇടം നേടിയിരിക്കുന്നത്. മോശം ഫോം തുടരുന്ന രാഹുലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. എന്നിട്ടും സഞ്ജുവിന് അവസരം നിഷേധിക്കുകയാണ് ബിസിസിഐയുടെ ടീം സെലക്ഷൻ കമ്മിറ്റി.

ALSO READ : 'രാഹുലിനെ ഹണിമൂണിന് വിടൂ'; സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ ഓപ്പണർക്കെതിരെ രൂക്ഷ വിമർശനം

ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ്- രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്. മാർച്ച് ഒന്നിനാണ് പരമ്പരയിൽ മൂന്നാം മത്സരത്തെ ടെസ്റ്റ്. ഇൻഡോറാണ് വേദി. മാർച്ച് ഒമ്പതിന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. നിലവിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

ഓസ്ട്രേലിയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് - രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഉമ്രാൻ മാലിക്ക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയദേവ് ഉനദ്ഘട്ട്. 

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്. മാർച്ച് 17ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 19-ാം തീയതി വിശാഖപട്ടണത്തും അവസാനം ചെന്നൈയിൽ വെച്ച് മാർച്ച് 22നുമാണ് മത്സരം സംഘടിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News