IND vs ENG : English Team നെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യൻ സ്പിന്നർമാർ, England നെ 319 റൺസിന് തകർത്ത് India പരമ്പരയിൽ ഒപ്പമെത്തി

നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ചു. ആർ അശ്വിൻ മാൻ ഓഫ് ദി മാച്ച്

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 02:38 PM IST
  • നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ചു.
  • ആർ അശ്വിൻ മാൻ ഓഫ് ദി മാച്ച്
  • അരങ്ങേറ്റ മത്സരത്തിൽ അക്സർ പട്ടേലിന് അഞ്ച് വിക്കറ്റ്
  • ഫെബ്രുവരി 24ന് അഹമ്മദബാദിൽ വെച്ചാണ് മൂന്നാമത്തെ മത്സരം.
IND vs ENG : English Team നെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യൻ സ്പിന്നർമാർ, England നെ 319 റൺസിന് തകർത്ത് India പരമ്പരയിൽ ഒപ്പമെത്തി

IND vs ENG : Chennai ലെ രണ്ടാം ടെസ്റ്റിലെ 319 റൺസിന് England നെ തകർത്ത് ഇന്ത്യയുടെ മറുപടി. ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ തിരുച്ചുവരവ് നടത്തി സന്ദർശകരെ തോൽപ്പിച്ച് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജോ റൂട്ടും ​കൂട്ടർക്കും 164 റൺസെ രണ്ടാം ഇന്നിങ്സിൽ നേടാൻ സാധിച്ചുള്ളു. ഇന്ത്യക്കായി Axar Patel അഞ്ച് വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേടുന്ന ആറാമത്ത് ഇന്ത്യൻ താരമായി അക്സർ പട്ടേൽ. എട്ട് വിക്കറ്റ് നേട്ടവും രണ്ടാം ഇന്നിങ്സിലെ നിർണായകമായ സെഞ്ചുറിയും നേടിയ R Ashwin Man of the Match.

Score
First Innings - India: 329/10 :: England :134/10
Second Innings - India: 286/10 :: England 164/10

ഇന്ന് മത്സരം ആരംഭിക്കുമ്പോൾ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിന് അകലെ മാത്രമായിരുന്നു. 53ന് മൂന്ന് എന്ന നിലയിൽ നാലാം ദിനം മത്സരം ആരംഭിച്ച ഇം​ഗ്ലണ്ടിന് അൽപം നേരം പിടിച്ച് നിൽക്കാൻ ശ്രമിച്ച റൂട്ട്-ഡാനിയേൽ ലോറൻസ് കൂട്ടുകെട്ടിനെ രവിചന്ദ്രൻ അശ്വിൻ (R Ashwin) തകർത്താണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കുമിടുന്നത്. ലോറൻസിനെ പുറത്താക്കിയതിന് ശേഷം അടുത്ത പത്ത് ഓവറിനിടെ ബെൻ സ്റ്റോക്സിനെയും അശ്വിന് പുറത്താക്കി ഇം​ഗ്ലീഷ് ടീമന്റെ മധ്യനിരയെ തകർക്കുകയായരിന്നു. പിന്നാലെ ഓരോ ഇടവേളയിൽ ഇം​ഗ്ലീഷ് താരങ്ങളുടെ വിക്കറ്റുകൾ ഇന്ത്യൻ സ്പിന്നർമാർ നേടികൊണ്ടെയിരുന്നു. 

ALSO READ : IND vs ENG : വാലറ്റത്ത് R Ashwin നിന്ന് ലീഡ് 480 കടത്തി, ഇന്ത്യയുടെ ജയം 7 വിക്കറ്റകലെ

അവസാന ഇന്നിങ്സിൽ പൂർണമായും ഇന്ത്യൻ സ്പിൻ മേഖലയുടെ ആക്രമണമായിരുന്നു സന്ദർശകർ നേരിടേണ്ടി വന്നത്. പേസ് ബോളർമാരായ ഇഷാന്ത് ശർമയും മൊഹമ്മദ് സിറാജും ചേർന്ന് ആകെ ഓമ്പത് ഓവർ മാത്രമാണ് Virat Kohli ചെയ്യിപ്പിച്ചത്. ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്വം അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സ്പിൻ വിഭാ​ഗത്തിന് ഏൽപിക്കുകയായിരുന്നു നായകൻ വിരാട് കോലി. മത്സരത്തിൽ ഉടനീളം 17 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ നേടിയിരിക്കുന്നത്. ഇതിൽ അശ്വിൻ എട്ടും അക്സർ ഏഴ് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സിൽ ഓപ്പർ രോഹിത് ശ‌ർമയുടെ (Rohit Sharma) പ്രകടനവും ബോളിങിൽ അശ്വന്റെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇന്ത്യക്ക് ഇം​ഗ്ലണ്ടിനെതിരെ 200ൽ അധികം ലീഡ് നേടാൻ സാധിച്ചത്. രണ്ടാം ഇന്നിങ്സ് ഒരുഘട്ടത്തിൽ തകർന്ന ഇന്ത്യയെ രക്ഷിച്ചത് അശ്വിനും നായകൻ കോലിയും ചേർന്നാണ്. അശ്വന്റെ സെഞ്ചുറി നേട്ടത്തോടെയാണ് ഇന്ത്യക്ക് ലീഡ് 450 കടത്തിയാണ് സുരക്ഷിത ജയത്തിന് വഴി ഒരുക്കിയത്.

ALSO READ: IND vs ENG : R Ashwin ന്റെ മുന്നിൽ കറങ്ങി വീണ് English Team, ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്

ഫെബ്രുവരി 24ന് അഹമ്മദബാദിൽ വെച്ചാണ് മൂന്നാമത്തെ മത്സരം. പരമ്പരയിലെ ഏക Day And Night ടെസ്റ്റ് മത്സരമാണ് 24ന് നടക്കുന്നത്. കൂടാതെ നാലാമത്തെ മത്സരവും സർദാർ പേട്ടേൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News