അഹമ്മദബാദ് : 5,625 കോടി രൂപയ്ക്ക് സ്വന്തമാക്കി അഹമ്മദബാദ് ഫ്രാഞ്ചൈസിയുടെ (Ahmedabad IPL Team) ഓദ്യോഗിക പേര് പുറത്ത് വിട്ടു. ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) എന്നാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിക്ക് പേരിട്ടിരിക്കുന്നത്. 'ശുഭ ആരംഭം' എന്ന് ട്വീറ്റ് പങ്കുവെച്ചാണ് സോഷ്യൽ മീഡിയിൽ ടൈറ്റൻസ് തങ്ങളുടെ ആദ്യ പോസ്റ്റ് പങ്കുവെച്ചിരിക്കന്നത്.
Shubh Aarambh! #GujaratTitans
— Gujarat Titans (@gujarat_titans) February 9, 2022
ആസ്ഥാന നഗരമായ അഹമ്മദബാദിലേക്ക് ഒതുക്കാതെയാണ് ഉടമകളായ സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സ് ടീമ്നറെ പേര് നൽകിയിരിക്കുന്നത്. അതേസമയം ടീമിന്റെ പേര് മാത്രമെ പുറത്ത് വിട്ടിട്ടള്ള ഔദ്യോഗിക ലോഗോ തുടങ്ങിയവ ഇനിയും പുറത്ത് വിടാനുണ്ട്.
ALSO READ : IPL 2022 | ലഖ്നൗ ഫ്രാഞ്ചൈസി ഇനി ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് അറിയപ്പെടും
Here's more about our name, before you 'Remember The Name'! #GujaratTitans pic.twitter.com/UA1KcjT1Hr
— Gujarat Titans (@gujarat_titans) February 9, 2022
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടൈറ്റൻസിന്റെ ക്യാപ്റ്റൻ. ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെയും അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനെയും ഗുജറാത്ത് ടൈറ്റൻസ് ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയിരുന്നു.
ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിലെ ലാഭം നേട്ടം മനസ്സിലാക്കിയ ഈ അന്തരാഷ്ട്ര സ്ഥാപനം രാജ്യാന്തര റഗ്ബി യൂണിയൻ, ഫോർമുല വൺ, ലാലിഗാ തുടങ്ങിയ മത്സരങ്ങളുടെ നിറസാന്നിധ്യമാണ്. സ്പോർട്സ് മേഖലയിലെ ബിസനെസിൽ ഈ യൂറോപ്യൻ കമ്പനി നിക്ഷേപം നടത്തിട്ടുള്ളത് ശതകോടി ഡോളറുകളാണ്.
വാതുവെപ്പ് കമ്പനിയുമായിട്ട് സിവിസി ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ ബിസിസിഐ സിവിസിക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനോടൊപ്പം ഐപിഎല്ലിന്റെ ഭാഗമായ മറ്റൊരു ടീമാണ് സഞ്ജീവ ഗോയെങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് സ്വന്തമാക്കിയ ലഖ്നൗ ഫ്രാഞ്ചൈസിക്ക് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന പേരാണ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.