IPL 2024 Updates : ഉടൻ ആരംഭിക്കാൻ പോകുന്ന ഐപിഎൽ 2024 സീസണിൽ നിന്നും മറ്റൊരു ഇംഗ്ലീഷ് താരവും കൂടി പിന്മാറി. 26കാരനായ ഇംഗ്ലീഷ് പേസ് ബോളർ ഗസ് അറ്റ്കിൻസൺ ആണ് ടി20 ലോകകപ്പ് മുൻ കണ്ടുകൊണ്ട് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്റ് ലീഗിൽ നിന്നും പിന്മാറിയത്. നേരത്തെ മറ്റൊരു ഇംഗ്ലീഷ് പേസറായ മാർക്ക് വുഡും സമാനമായ ആവശ്യത്തെ തുടർന്ന് ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു. ഈ കഴിഞ്ഞ ഐപിഎൽ മിനി താരലേലത്തിൽ ഒരു കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് അറ്റ്കിൻസണിനെ സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പേസർക്ക് പകരം കെകെആർ ശ്രീലങ്കൻ താരം ദുശമന്ത ചമീരയെ സ്ക്വാഡിലേക്കെത്തിച്ചു. ലങ്കൻ താരത്തെ അടിസ്ഥാന തുകയായ 50 ലക്ഷം രൂപ നൽകിയാണ് കൊൽക്കത്ത സ്ക്വാഡിലേക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പേസർക്ക് പകരം കെകെആർ ലങ്കൻ താരത്തെ ടീമിലെത്തിച്ചുയെന്ന് ഐപിഎൽ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നേരത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട് ചമീര.
ALSO READ : IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി
NEWS @KKRiders name Dushmantha Chameera as replacement for Gus Atkinson.
More details #TATAIPLhttps://t.co/ioBPp22mGi
— IndianPremierLeague (@IPL) February 19, 2024
അതേസമയം അറ്റ്കിൻസൺ എന്ത് കാരണം കൊണ്ടാണ് ഐപിഎല്ലിൽ നിന്നും വിട്ടുമാറി നിൽക്കുന്നതെന്ന് ഫ്രാഞ്ചൈസിയും ലീഗും വ്യക്തമാക്കിട്ടില്ല. ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നോടിയായി താരങ്ങളുടെ വർക്ക് ലോഡ് കുറയ്ക്കാൻ ശ്രമിക്കുകയാണ്. ഇതെ തുടർന്നാണ് മാർക്ക് വുഡിനെ ഐപിഎല്ലിൽ പങ്കെടുക്കാനുള്ള അവസരം നൽകാതിരുന്നത്. ഇതെ കാരണം തന്നെയാകും അറ്റ്കിൻസണും വരുന്ന സീസണിൽ നിന്നും പിന്മാറിയത്.
അതേസമയം നിലവിൽ താരം പരിക്കിന് പിടിയിലാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിനിടെയാണ് ലങ്കൻ താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ചമീര പങ്കെടുത്തിരുന്നില്ല. നിലവിൽ താരം ചികിത്സയിലാണ്. ചമീരയ്ക്ക് പകരം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ ബിനൂറ ഫെറാണ്ടോയെ ടീമിൽ ഉൾപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.